കനത്ത കാറ്റും മഴയും കെഎസ്ഇബിക്ക് 48 കോടിയിലേറെ നഷ്ടമെന്ന് മന്ത്രി
സംസ്ഥാനത്തെ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടി. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തലെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
വൈദ്യുതി മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
സംസ്ഥാനത്തുടനീളം ഉണ്ടായ തീവ്രമഴയിലും കാറ്റിലും കെഎസ്ഇബിക്ക് കനത്ത നാശനഷ്ടമുണ്ടായി. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 48 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 895 എച്ച് ടി പോസ്റ്റുകളും 6230 എൽ ടി പോസ്റ്റുകളും തകർന്നു. മരങ്ങളും മരച്ചില്ലകളും വീണതിനെത്തുടർന്ന് 6230 ഇടങ്ങളിൽ എൽ ടി ലൈനുകളും 895 ഇടങ്ങളിൽ എച്ച് ടി. ലൈനുകളും പൊട്ടിവീണു. 185 ട്രാന്‍സ്ഫോർമറുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കഠിനമായ പ്രതികൂല കാലാവസ്ഥയിലും കെ എസ് ഇ ബി ജീവനക്കാർ സത്വരമായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്.
ഒറ്റപ്പെട്ട ചില സ്ഥലങ്ങളിലൊഴികെ സമയബന്ധിതമായിത്തന്നെ വൈദ്യുതി നൽകാന്‍ സാധിച്ചിരുന്നു. ഭൂരിഭാഗം പരാതികളും ഇതിനകം പരിഹരിച്ചു കഴിഞ്ഞു. സാധാരണ ഗതിയിൽ ഏതെങ്കിലും തരത്തിൽ വൈദ്യുതി തകരാർ സംഭവിക്കുമ്പോൾ ഒരു പ്രദേശത്താകെ വൈദ്യുതി വിതരണം നിർവ്വഹിക്കുന്ന 11 കെ വി ലൈനുകളുടെയും ട്രാന്‍സ്ഫോർമറുകളുടെയും തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും ആദ്യ മുന്‍ഗണന. തുടർന്ന് എൽ ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കും. അതിനുശേഷം മാത്രമാണ് വ്യക്തിഗത പരാതികൾ പരിഹരിക്കുക. ഇത് മനസ്സിലാക്കി മാന്യഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ എസ് ഇ ബി അഭ്യർത്ഥിച്ചു.
sdfsdf