മാലിദ്വീപുമായി സ്വതന്ത്രവ്യാപാരകരാറുണ്ടാക്കാൻ ഇന്ത്യ


 മാലിദ്വീപുമായി സ്വതന്ത്രവ്യാപാരകരാറുണ്ടാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് മാലി മന്ത്രി. മാലിദ്വീപിന്റെ സാമ്പത്തിക−വ്യാപാര വികസന മന്ത്രി മുഹമ്മദ് സായിദാണ് ഇക്കാര്യം പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  സൗത്ത് ഏഷ്യൻ ഫ്രീ ട്രേഡ് കരാറിന് പുറമേ മറ്റൊന്ന് കൂടി ഒപ്പിടാൻ ഇന്ത്യ ആഗ്രഹിക്കുന്നുണ്ടെന്ന് സയീദ് പറഞ്ഞു. മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരകരാർ ഉണ്ടാക്കുന്നതിന് തുറന്ന സമീപനമാണ് മാലി പ്രസിഡന്റ് മുഹമ്മദ് മുയിസു സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.   

നേരത്തെ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള നയതന്ത്രബന്ധം വഷളായിരുന്നു. നവംബറിൽ മാലിദ്വീപ്  മന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു ബന്ധം വഷളായത്. മോദിയുടെ ലക്ഷദ്വീപ് സന്ദർശനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ഇതിന് പുറമേ മാലി ദ്വീപ് പ്രസിഡന്റിന്റെ ചൈന അനുകൂല സമീപനവും ബന്ധം വഷളാകുന്നതിന് ഇടയാക്കിയിരുന്നു.  തർക്കങ്ങൾക്കിടയിലും മാലിദ്വീപിനുള്ള സഹായം ഇന്ത്യ നൽകിയിരുന്നു. 50 മില്യൺ ഡോളറാണ് മാലിദ്വീപിന് സഹായമായി ഇന്ത്യ നൽകിയത്. മാലിദ്വീപ് സർക്കാറിന്റെ അഭ്യർഥന പ്രകാരമായിരുന്നു സഹായം നൽകിയത്.  

article-image

ി്ു്ു

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed