ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കണമെന്ന് രാജ്യാന്തര നീതിന്യായ കോടതി
ഗാസയിലെ ഇസ്രയേൽ സൈനിക നടപടി നിർത്തിവയ്ക്കാൻ രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവ്. തെക്കൻ ഗാസയിലെ റാഫയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാനാണ് കോടതി ഉത്തരവ്. സഹായമെത്തിക്കാൻ റാഫ അതിർത്തി തുറക്കാനും കോടതി നിർദേശിച്ചു. അതേസമയം കോടതി നിർദേശം ഇസ്രയേൽ തള്ളി. കോടതി ഉത്തരവ് പുറത്തുവന്ന് മിനിറ്റുകൾക്കകം ഇസ്രയേൽ യുദ്ധ വിമാനങ്ങൾ റാഫ നഗരത്തിൽ നിരവധി ആക്രമണങ്ങൾ നടത്തി.
ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങൾ 35000ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. അഭയാർഥി ക്യാന്പുകൾ വരെ ഇസ്രയേൽ ആക്രമിച്ചിരുന്നു. നിരവധി സ്ത്രീകളും കുട്ടികളും ഉൾപ്പെടെയാണ് ആക്രമണത്തിൽ മരിച്ചത്.
adsasd