റഫയിലേക്കുള്ള ഭക്ഷ്യവിതരണം നിർത്തി യുണേറ്റഡ് നേഷൻസ്


റഫയിലേക്കുള്ള ഭക്ഷ്യവിതരണം നിർത്തി യുണേറ്റഡ് നേഷൻസ്. ഭക്ഷ്യവസ്തുക്കൾ ആവശ്യത്തിന് ലഭിക്കാത്തതും സുരക്ഷിതത്വം ഇല്ലാത്തതുമാണ് യു.എൻ നടപടിക്ക് പിന്നിൽ. കഴിഞ്ഞ രണ്ട് ദിവസവുമായി സഹായവുമായുളള ഒരു ട്രക്കും യു.എസ് നിർമിച്ച കടൽപ്പാലത്തിലൂടെ റഫയിലെത്തിയിട്ടില്ലെന്ന് യു.എൻ അറിയിച്ചു.  മനുഷ്യവകാശ സംഘടനകൾക്ക് സുരക്ഷിതമായി സഹായ വിതരണത്തിന് ഇസ്രായേൽ അവസരമൊരുക്കിയില്ലെങ്കിൽ യു.എസിന്റെ 320 മിൽയൺ ഡോളർ മുടക്കി നിർമിച്ച കടൽപ്പാലം പദ്ധതി പരാജയപ്പെടുമെന്നും  യു.എൻ മുന്നറിയിപ്പ് നൽകി.   മെയ് ആറിന് ഇസ്രായേൽ ആക്രമണം കടുപ്പിച്ചതിന് ശേഷവും ആയിരക്കണക്കിനാളുകൾ ഇപ്പോഴും റഫയിൽ തുടരുന്നുണ്ടെന്നാണ് യു.എൻ കണക്ക്. എന്നാൽ, മേഖലയിൽ സഹായവിതരണം ചെയ്യുന്ന ഏജൻസികൾക്കൊന്നും റഫയിൽ കാര്യക്ഷമമായി സഹായം എത്തിക്കാനായിട്ടില്ല.  ഗസ്സയിൽ ഇനിയും ഭക്ഷ്യവിതരണം പുനഃരാരംഭിച്ചില്ലെങ്കിൽ ക്ഷാമത്തിന്റേതായ സാഹചര്യമുണ്ടാവുമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ് അബീർ ഇതേഫ പറഞ്ഞു. 

അമേരിക്ക നിർമിച്ച കടൽപ്പാലത്തിലൂടെ 10 ട്രക്ക് സാധനങ്ങൾ മാത്രമാണ് വെയർഹൗസിൽ എത്തിയത്. വെള്ളിയാഴ്ചക്ക് ശേഷം വെയർ ഹൗസിലേക്ക് സാധനങ്ങൾ എത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.   ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയും റഫയിൽ സഹായവിതരണം നിർത്തിയ കാര്യം അറിയിച്ചിട്ടുണ്ട്. എക്സിലൂടെയായിരുന്നു റഫയിൽ സഹായവിതരണം നിർത്തുകയാണെന്ന് അവർ വ്യക്തമാക്കിയത്.  അതേസമയം, സെൻട്രൽ ഗസ്സയിലാണ് യു.എൻ പരിമിതമായ തോതിലെങ്കിലും സഹായവിതരണം നടത്തുന്നത്. ഇവിടെ ഭക്ഷ്യപാക്കറ്റുകൾ ഇപ്പോഴും വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ, ദിവസങ്ങൾക്കകം ഈ വിതരണവും നിലക്കുമെന്നാണ് ആശങ്ക.

article-image

svxcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed