ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി പങ്കെടുക്കും


ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റെയ്‌സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിർ അബ്ദുള്ളാഹിയാൻ തുടങ്ങിയവരുടെ സംസ്‌കാരം ഇന്ന് ഇറാന്‍റെ തലസ്ഥാന നഗരമായ ടെഹ്‌റാനിൽ നടക്കും. സംസ്‌കാര ചടങ്ങിൽ ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ പങ്കെടുക്കും. ടെഹ്‌റാൻ സർവകലാശാലയിൽ നടക്കുന്ന ചടങ്ങുകൾക്ക് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നൽകും. തുടർന്ന് മൈദാൻ−ഇ−ആസാദിയിലേക്ക് (ആസാദി സ്ക്വയർ) പോകും. റെയ്‌സി, ഹുസൈൻ അമീർ അബ്ദുള്ളാഹിയാൻ തുടങ്ങിയവർക്ക് ടെഹ്‌റാനിലെ ജനങ്ങൾ ആദരാഞ്ജലികൾ അർപ്പിക്കും. ഇറാനിയൻ പതാകകളും അന്തരിച്ച പ്രസിഡന്‍റിന്‍റെ ഛായാചിത്രങ്ങളും വീശിക്കൊണ്ട് പതിനായിരത്തോളം വിലാപക്കാർ ഇതിനകം തന്നെ ഒത്തുകൂടിയിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്നുമെത്തുന്ന അതിഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ പ്രസിഡന്‍റിന്‍റെയും വിദേശകാര്യമന്ത്രിയുടെയും മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെ സദാബാദ് കോംപ്ലക്സിൽ പൊതുദർശനത്തിന് വയ്ക്കുമെന്ന് അധികൃതർ അറിയിച്ചു. 

ഇബ്രാഹിം റെയ്‌സിയുടെ മരണത്തിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തിയിരുന്നു. ആദരസൂചകമായി രാഷ്ട്രപതി ഭവനുൾപ്പെടെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തി. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഡൽഹിയിലെ ഇറാൻ എംബസി സന്ദർശിച്ച് അനുശോചനം അറിയിച്ചു. പാകിസ്ഥാനിലും ഇറാഖിലും ഒരു ദിവസത്തെ ദുഃഖാചരണം ആചരിച്ചപ്പോൾ, സിറിയയിലും ലെബനനിലും മൂന്ന് ദിവസത്തെ ദേശീയ ദുഃഖാചരണവും ഇറാനിൽ അഞ്ച് ദിവസത്തെ ദേശീയ ദുഃഖവും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ചൈന പ്രസിഡന്‍റ് ഷി ജിൻപിംഗ്, സൗദി അറേബ്യയിൽ നിന്നുള്ള സൽമാൻ രാജാവ്, മുഹമ്മദ് ബിൻ സൽമാൻ, സിറിയൻ പ്രസിഡന്‍റ് ബഷർ അൽ അസദ് തുടങ്ങിയ നേതാക്കളും ഇറാഖ്, ലെബ്‌നോൺ, ജോർദാൻ, ഈജിപ്ത്, യൂറോപ്യൻ യൂണിയൻ, ഇറ്റലി, ജപ്പാൻ, മലേഷ്യ, ഖത്തർ, സുഡാൻ, തുർക്കി, വെനസ്വേല, യെമൻ, യുഎൻ തുടങ്ങിയ രാജ്യങ്ങളും ആദരാഞ്ജലികൾ അർപ്പിച്ചു.  

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed