മുഹമ്മദ് മൊഖ്ബർ‍ ഇറാന്റെ ഇടക്കാല പ്രസിഡന്റാകും


പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണത്തോടെ മുഹമ്മദ് മൊഖ്ബർ‍ ഇറാന്റെ ഇടക്കാല പ്രസിഡന്റാകും. നിലവിൽ‍ ഇറാന്റെ വൈസ് പ്രസിഡന്റാണ് 68കാരനായ മൊഖ്ബർ‍. രാജ്യത്ത് അടിയന്തര മന്ത്രിസഭാ യോഗം ചേരുകയാണ്. 1955 സെപ്തംബർ‍ 1നാണ് മൊഖ്ബറിന്റെ ജനനം. റെയ്‌സിയെപ്പോലെ പരമോന്നത നേതാവ് ആത്തൊള്ള അലി ഖൊമേനിയുടെ അടുത്തയാളാണ് മൊഖ്ബറും. 2021ലാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ആണവ, ബാലിസ്റ്റിക് മിസൈൽ‍ പ്രവർ‍ത്തനങ്ങളിൽ‍ പങ്കുണ്ടെന്നാരോപിച്ച് മൊഖ്ബർ‍ അടക്കമുള്ളവരെ 2010ൽ‍ യൂറോപ്യന്‍ യൂണിയന്‍ പട്ടികയിൽ‍പ്പെടുത്തിയിരുന്നു. ഖൊമേനിയുമായുള്ള ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപ ഫണ്ടായ സെറ്റാഡിന്റെ തലവനായിരുന്നു മോഖ്ബർ‍. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കൾ‍ കൈകാര്യം ചെയ്യുന്നതിനും വിൽ‍ക്കുന്നതിനുമായി ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ സ്ഥാപകനായ അയത്തുള്ള റുഹോല്ല ഖൊമേനി സ്ഥാപിച്ചതാണ് സെറ്റാഡ്. ഇറാന്‍ ഭരണഘടനയുടെ ആർ‍ട്ടിക്കിൾ‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിച്ചാൽ‍, പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളിൽ‍ പ്രസിഡന്റ് തിരഞ്ഞെടുപ്പും നടത്തണം. 

2025ലായിരുന്നു ഇനി ഇറാനിൽ‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. ഖുസെസ്ഥാന്‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടർ‍, ഡെസ്ഫുൾ‍ ടെലികമ്മ്യൂണിക്കേഷന്‍സ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ‍, ഡിപ്രിവ്ഡ് ഫൗണ്ടേഷനുവേണ്ടിയുള്ള വാണിജ്യ, ഗതാഗത ഡെപ്യൂട്ടി മന്ത്രി, ഖുസെസ്താന്‍ ഡെപ്യൂട്ടി ഗവർ‍ണർ‍ എന്നീ സ്ഥാനങ്ങളും മുഹമ്മദ്മുണ്ട്.

article-image

sdfsdf

You might also like

Most Viewed