ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ


ഇസ്രായേലിലേക്ക് ആയുധങ്ങളുമായി വന്ന കപ്പലിന് തുറമുഖത്തേക്ക് പ്രവേശനാനുമതി നിഷേധിച്ച് സ്‍പെയിൻ. വിദേശകാര്യ മന്ത്രി ജോസ് മാനുവൽ അൽബ്രാസാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിലേക്ക് ഇനിയും ആയുധങ്ങളുമായി കപ്പൽ വന്നാലും സ്പെയിനിലെ തുറമുഖങ്ങളിലേക്ക് അവയെ പ്രവേശിപ്പിക്കില്ല. പശ്ചിമേഷ്യക്ക് ഇപ്പോൾ ആയുധങ്ങളല്ല, സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

മേയ് 21ന് സ്പാനിഷ് തുറമുഖത്ത് പ്രവേശിക്കാനാണ് ഡാനിഷ് കപ്പൽ അനുമതി തേടിയത്. ഇസ്രായേലിലെ ഹൈഫ തുറമുഖത്തേക്ക് 27 ടൺ സ്ഫോടക വസ്തുക്കളുമായാണ് കപ്പൽ യാത്ര തിരിച്ചത്. ഗസ്സ അധിനിവേശത്തെ രൂക്ഷമായി വിമർശിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് സ്‍പെയിൻ. മറ്റ് യൂറോപ്യൻ രാജ്യങ്ങളെ തങ്ങളുടെ നിലപാടിനൊപ്പം ചേർക്കാനും സ്‍പെയിൻ ശ്രമിക്കുന്നുണ്ട്. 

article-image

xcfzdv

You might also like

Most Viewed