റഷ്യൻ പ്രസിഡന്‍റ് ചൈന സന്ദർശിച്ചു
റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉറ്റസുഹൃത്തായ ചൈനീസ് പ്രസിഡന്‍റ് ഷി ചിൻപിംഗിനെ സന്ദർശിച്ചു. ബെയ്ജിംഗിൽ നടന്ന ഉച്ചകോടിയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപങ്കാളിത്തം വർധിപ്പിക്കാനുള്ള സംയുക്ത പ്രസ്താവനയിൽ പുടിനും ചിൻപിംഗും ഒപ്പുവച്ചു. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ചിൻപിംഗ് നടത്തുന്ന ശ്രമങ്ങൾക്കു നന്ദി അറിയിക്കുന്നതായി പുടിൻ പറഞ്ഞു. യൂറോപ്പിൽ സമാധാനവും സ്ഥിരതയും തിരിച്ചുവരുമെന്നും ചൈനയ്ക്ക് അതിൽ നിർണായക പങ്കുവഹിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കുന്നതായും ചിൻപിംഗ് മറുപടി നൽകി.
ബെയ്ജിംഗിൽ വിമാനമിറങ്ങിയ പുടിനെ ചിൻപിംഗ് പൂർണ സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. നല്ല അയൽക്കാർ, നല്ല സുഹൃത്തുക്കൾ, നല്ല പങ്കാളികൾ എന്നനിലയിൽ റഷ്യാ−ചൈന ബന്ധം ശക്തിപ്പെടുന്നതായി ചിൻപിംഗ് പറഞ്ഞു. ചൈനയിലേക്കു പുറപ്പെടും മുന്പ് നൽകിയ അഭിമുഖത്തിൽ യുക്രെയ്നുമായി ചർച്ചയ്ക്കു റഷ്യ സന്നദ്ധമാണെന്ന് പുടിൻ പറഞ്ഞിരുന്നു.
asdfasd