സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയെ വധിക്കാൻ ശ്രമം


സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയെ വധിക്കാൻ ശ്രമം. ഹാൻഡലോവ പട്ടണത്തിൽവച്ചു വെടിയേറ്റ അദ്ദേഹത്തെ ഉടൻ‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതലവണ വെടിയേറ്റ ഫിസോയുടെ ആരോഗ്യനില ‍അപകടകരമാണെന്നാണ് അദ്ദേഹത്തിന്‍റെ ഫേസ്ബുക് പേജിൽ വന്ന അറിയിപ്പ്. അക്രമിയെ പോലീസ് സ്ഥലത്തുവച്ചുതന്നെ പിടികൂടി. തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽനിന്ന് 180 കിലോമീറ്റർ വടക്കുകിഴക്കുള്ള ഹാൻഡലോവ പട്ടണത്തിൽ ഇന്നലെ ഗവൺമെന്‍റ് മീറ്റിംഗിൽ പങ്കെടുത്തു മടങ്ങവേയാണ് ഫിസോയ്ക്കു വെടിയേറ്റത്. പട്ടണത്തിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യോഗത്തിനു ശേഷം പുറത്തേക്കു വന്ന ഫിസോയ്ക്കു നേരേ ഒന്നിലേറെത്തവണ വെടിവച്ചതായി റിപ്പോർട്ടുകളിൽ പറയുന്നു. നിലത്തു വീണ ഫിസോയെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉടൻ തന്നെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി. 

ഹെലികോപ്റ്ററിൽ അടുത്തുള്ള പട്ടണമായ ബാൻസ്ക ബിസ്ട്രിക്കയിലേക്കു കൊണ്ടുപോയി എന്നാണ് അവസാന അറിയിപ്പ്. അക്രമിയെ സുരക്ഷാഭടന്മാർ സ്ഥലത്തുവച്ചുതന്നെ കീഴടക്കി. 2023 ഒക്ടോബറിലാണ് ഫിസോ അധികാരമേറ്റത്. 2006−2010ലും 2012−2018 കാലഘട്ടത്തിലും പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്. സ്ലോവാക്യ യൂറോപ്യൻ യൂണിയനിലും നാറ്റോയിലും അംഗമാണെങ്കിലും ഫിസോ റഷ്യയെ പിണക്കാൻ തയാറായിട്ടില്ല. ഫിസോയ്ക്കു നേർക്കുണ്ടായ വധശ്രമത്തെ ലോകനേതാക്കൾ അപലപിച്ചു.

article-image

asasd

You might also like

Most Viewed