വിഖ്യാത എഴുത്തുകാരി ആലിസ് മണ്‍റോ അന്തരിച്ചു
വിഖ്യാത കനേഡിയൻ എഴുത്തുകാരി ആലിസ് മണ്‍റോ (92) അന്തരിച്ചു. 60 വർഷമായി ചെറുകഥകളിലൂടെ വായനക്കാരെ ത്രസിപ്പിച്ച എഴുത്തുകാരിയായ ആലിസ് മണ്‍റോയ്ക്ക് 2013ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം ലഭിച്ചു.
ഒന്‍റാരിയോയിലെ കെയർ ഹോമിലായിരുന്നു അന്ത്യം. ചെറുകഥയുടെ കുലപതിയായ ആലിസ് മൺറോ കനേഡിയൻ ചെക്കോവ് എന്നാണ്അറിയപ്പെട്ടിരുന്നത്. ഒരു ദശകമായി ഇവർ ഡിമെൻഷ്യ ബാധിതയായിരുന്നു.
ddfszf