ഗസ്സയിലെ ഇസ്രായേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു.എസ്.


ഗസ്സയിലെ ഇസ്രായേൽ നടപടികൾ വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് യു.എസ്. ദേശീയ സുരക്ഷാഉപദേഷ്ടാവ് ജാക്ക് സള്ളിവനാണ് ഇക്കാര്യം പറഞ്ഞത്. എന്നാൽ, സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇസ്രായേൽ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്നും സള്ളിവൻ ആവശ്യപ്പെട്ടു. നിരപരാധികളായ സാധാരണക്കാരായ പൗരൻമാരുടെ സുരക്ഷിതത്വത്തിനായി ഇസ്രായേൽ കൂടുതൽ നടപടികൾ സ്വീകരിക്കണം. ഗസ്സയിലേത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നില്ല. അത്തരം വാദങ്ങളെ തള്ളിക്കളയുകയാണെന്നും യു.എസ് സുരക്ഷാഉപദേഷ്ടാവ് അറിയിച്ചു. റഫയുടെ ഹൃദയഭാഗത്ത് മിലിറ്ററി ഓപ്പറേഷൻ നടത്തിയത് വലിയ തെറ്റാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. അത് വലിയൊരു ജനവിഭാഗത്തെ അപകടത്തിലാക്കും. എന്നാൽ, റഫയിലെ സൈനിക നീക്കം കൊണ്ട് കാര്യമായ ഗുണമുണ്ടാവില്ലെന്നും സള്ളിവൻ പറഞ്ഞു. 

വെടിനിർത്തൽ കരാറിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. അത് എപ്പോഴുണ്ടാകുമെന്ന് തനിക്ക് പ്രവചിക്കാനാവില്ല. വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ നയതന്ത്രതലത്തിൽ യു.എസിന്റെ ഇടപെടൽ ഉണ്ടാവും. ഒരുപാട് ട്വിസ്റ്റുകൾ വെടിനിർത്തൽ കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഉണ്ടായിട്ടുണ്ട്. ഇസ്രായേലിന്റെ  സൈനിക നടപടിക്ക് ശേഷം ഹമാസ് തിരിച്ചുവന്നാൽ അത് അവർക്ക് വീണ്ടും ഭീഷണി സൃഷ്ടിക്കും. ഹമാസിനെ ഇല്ലാതാക്കി ഗസ്സക്കും ഫലസ്തീൻ ജനതക്കുമായി കൂടുതൽ മെച്ചപ്പെട്ട ഭാവി നൽകുന്നതിനെ കുറിച്ചാണ് ഇസ്രായേലുമായി സംസാരിക്കുന്നതെന്നും സള്ളിവൻ പറഞ്ഞു. 

റഫയിലെ ഇസ്രായേൽ അധിനിവേശത്തിനെതിരെ മുന്നറിയിപ്പുമായി യു.എസ് രംഗത്തെത്തിയിരുന്നു. റഫയിലെ സൈനികനടപടി വലിയ രീതിയിൽ സിവിലിയൻമാരുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമാകുമെന്നായിരുന്നു യു.എസ് മുന്നറിയിപ്പ്. റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രായേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു.

article-image

fdsf

You might also like

Most Viewed