യു.കെയിൽ ഇന്ത്യൻ വംശജയായ 66കാരിയെ കുത്തികൊലപ്പെടുത്തി
യു.കെയിൽ ഇന്ത്യൻ വംശജയായ 66കാരിയെ കുത്തികൊലപ്പെടുത്തി. നോർത്ത്−വെസ്റ്റ് ലണ്ടനിലാണ് സംഭവം. മെയ് ഒമ്പതിന് രാവിലെ 11.50ഓടെയായിരുന്ന് ഇവർക്കെതിരെ ആക്രമണമുണ്ടായത്. 22കാരനായ പ്രതിയെ കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡും ചെയ്തു. അനിത മുഖെയെന്ന 66കാരിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. നാഷണൽ ഹെൽത്ത് സർവീസിൽ മെഡിക്കൽ സെക്രട്ടറിയായി ജോലി ചെയ്യുകയായിരുന്നു ഇവർ. എഡ്ഗ്വേർ ഏരിയയിലെ ബ്രന്റ് ഓക് ബ്രോഡ്വേ ബസ്സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുന്നതിനിടെ 22കാരനായ പ്രതിയെത്തി കഴുത്തിലും നെഞ്ചിലും കുത്തുകയായിരുന്നു. അതേ ദിവസം തന്നെ കേസിലെ പ്രതിയായ ഡിബല്ലയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
കൊലപാതകത്തിന് പുറമേ ആയുധം കൈവശം വെച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആഗസ്റ്റിൽ കേസ് വീണ്ടും കോടതി പരിഗണിക്കുമെന്നും പൊലീസ് അറിയിച്ചു. അതേസമയം, ആക്രമണത്തിൽ കൊല്ലപ്പെട്ട അനിത മുഖെയുടെ കുടുംബം ഇതുസംബന്ധിച്ച് പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അനിത മുഖെയെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചായിരുന്നു പ്രസ്താവന. ഈ മോശം സമയത്ത് തങ്ങൾ സ്വകാര്യതയാണ് ആഗ്രഹിക്കുന്നതെന്നും അനിത മുഖെയുടെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
sdsdf