ചുവപ്പ് ലിപ്സ്റ്റിക്ക് നിരോധിച്ച് ഉത്തരകൊറിയ


ചുവപ്പ് ലിപ്സ്റ്റിക്ക് ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തര കൊറിയൻ സർക്കാർ. ചരിത്രപരമായി കമ്മ്യൂണിസവുമായി ബന്ധമുള്ള നിറമാണ് ചുവപ്പ്. എന്നാൽ ചുവപ്പ് പ്രതിനിധീകരിക്കുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളെയല്ലെന്നും അത് മുതലാളിത്തത്തിന്റെ പ്രതീകമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലിപ്സ്റ്റിക്ക് നിരോധനം. കൂടാതെ, ചുവപ്പ് ലിപ്സ്റ്റിക്ക് ധരിച്ച സ്ത്രീകള്‍ കൂടുതല്‍ ആകര്‍ഷകമായി കാണപ്പെടുന്നതും ഈ നിരോധനത്തിന് പിന്നിലുണ്ട്. ഇത് രാജ്യത്തിന്റെ ധാര്‍മിക തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിശ്വസിക്കപ്പെടുന്നു. കൂടാതെ സ്ത്രീകള്‍ ലളിതമായ മേക്കപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നും നിയമമുണ്ട്. 

സത്രീകളുടെ മേക്കപ്പ് പരിശോധിക്കാന്‍ സര്‍ക്കാര്‍ ആളുകളെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്. അധികാരികള്‍ പതിവ് പരിശോധനകളും നടത്തുന്നുണ്ട്. അതേസമയം മുടി വെട്ടുന്നതിന് പോലും രാജ്യത്ത് നിയന്ത്രണങ്ങൾ ഉണ്ട്. അനുവദനീയമായ ഹെയർസ്റ്റൈലുകൾ അടങ്ങിയ മാർഗനിർദേശം തന്നെ ഭരണകൂടം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്ക് 10 ഉം സ്ത്രീകൾക്ക് 18 ഉം ഹെയർ സ്റ്റൈലുകളാണ് ഇതനുസരിച്ച് സ്വീകരിക്കാൻ ആവുക. നിയമങ്ങൾ പാലിക്കാത്ത സാഹചര്യങ്ങളിൽ കടുത്ത ശിക്ഷയായിരിക്കും ഉത്തര കൊറിയക്കാരെ കാത്തിരിക്കുക.

article-image

wfsfgsf

You might also like

Most Viewed