29ആം തവണയും എവറസ്റ്റ് കീഴടക്കി നേപ്പാളുകാരൻ കാമി റിത ഷെർപ്പ
നേപ്പാളുകാരൻ കാമി റിത ഷെർപ്പ 29ആം തവണയും എവറസ്റ്റ് കീഴടക്കി സ്വന്തം റിക്കാർഡ് തിരുത്തി. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കിയതിന്‍റെ റിക്കാർഡ് ഈ അന്പത്തിനാലുകാരന്‍റെ പേരിലാണ്.
നേപ്പാളിലെ സീനിയർ ഗൈഡായ ഇദ്ദേഹം ഇന്നലെ രാവിലെ 7.25ന് 28 അംഗ സംഘത്തിനൊപ്പമാണ് എവറസ്റ്റിനു മുകളിലെത്തിയത്. നേപ്പാളിലെ മറ്റൊരു ഗൈഡായ പസാംഗ് ദവാ ഷെർപ കഴിഞ്ഞ വർഷം 27ആം തവണയും എവറസ്റ്റിനു മുകളിലെത്തിയിരുന്നു. പക്ഷേ അദ്ദേഹം ഈ സീസണിൽ മലകയറുന്നുണ്ടോ എന്നതിൽ വ്യക്തതയില്ല.
ുുുരപ