ഇന്തോനേഷ്യയിൽ വിനോദ സഞ്ചാരകേന്ദ്രത്തിൽ നിന്നും മടങ്ങവെ ബസ് അപകടത്തിൽപ്പെട്ട് 11 മരണം
ഇന്തോനേഷ്യയിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ നിന്നും മടങ്ങവെ ബസ് അപകടത്തിൽപ്പെട്ട് പതിനൊന്ന് പേർ മരിച്ചു, 53 പേർക്ക് പരുക്കേറ്റു. ജാവ ദ്വീപ് പട്ടണമായ ഡിപോക്കിൽ നിന്ന് പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ലെംബാംഗിലേക്ക് 60ഓളം വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടർന്ന് നിയന്ത്രണം വിട്ട ബസ് കാറുകളിലും ബൈക്കിലും ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻപത് വിദ്യാർഥികളും ഒരു അധ്യാപകനും ഒരു ബൈക്ക് യാത്രികനുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്തോനേഷ്യയിൽ ഇത്തരം റോഡ് അപകടങ്ങൾ അസാധാരണമല്ല, അവിടെ മലയോര ഭൂപ്രദേശവും അപര്യാപ്തമായ റോഡ് ലൈറ്റിംഗുമാണ് അപകടത്തിന് കാരണമാകുന്നത്. മൂന്ന് വർഷം മുമ്പ് സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് 29 പേർ മരിച്ചിരുന്നു. 2019ൽ മറ്റൊരു അപകടത്തിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു.
xdxg