ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്‌തംബർ 17നും ഒക്‌ടോബർ 16നും ഇടയിൽ
ശ്രീലങ്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സെപ്‌തംബർ 17നും ഒക്‌ടോബർ 16നും ഇടയിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പുകമീഷൻ അറിയിച്ചു. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ പുതിയ ചിഹ്നത്തിൽ മത്സരിക്കുമെന്ന് സഹായി നേരത്തേ അറിയിച്ചിരുന്നു.
നീതിന്യായ മന്ത്രിയായ വിജെയദാസ രജപക്‌സെയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നുണ്ടായ സർക്കാർ വിരുദ്ധ പ്രതിഷേധത്തിൽ 2022 മേയിൽ മഹിന്ദ രജപക്‌സെയ്ക്ക് പകരം വിക്രമസിംഗെ പ്രധാനമന്ത്രിയായി. രണ്ടു മാസത്തിനുശേഷം ഗോതബയ രജപക്‌സെയെ മാറ്റി പ്രസിഡന്റായി.
xgdg