ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യം അസന്തുലിതമാൻ അമേരിക്ക ശ്രമിക്കുകയാണെന്ന് റഷ്യ
ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിളും പൊതു തെരഞ്ഞെടുപ്പിലും അമേരിക്ക ഇടപെടാൻ ശ്രമിക്കുന്നെന്ന് റഷ്യ. ലോക്‌സഭാ തെരഞ്ഞെടുപ്പ് സങ്കീർണമാക്കുന്നതിന് ആഭ്യന്തര രാഷ്ട്രീയ സാഹചര്യം അസന്തുലിതമാൻ അമേരിക്ക ശ്രമിക്കുകയാണെന്നും റഷ്യന്‍ വിദേശമന്ത്രാലയം ഔദ്യോഗിക വക്താവ് മരിയ സഖരോവ പറഞ്ഞു. ഖലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിങ് പന്നു വധശ്രമത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ വസ്തുതാപരവും ആധികാരികവുമായ തെളിവുനൽകാൻ അമേരിക്കയ്‌ക്ക് ആയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
റഷ്യയുടെയും സൗദി അറേബ്യയുടെയും നയങ്ങൾ നടപ്പാക്കാൻ ഇന്ത്യ ശ്രമിക്കുകയാണെന്ന വാഷിങ്‌ടൺ പോസ്റ്റിന്റെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അവർ. ഇന്ത്യയിൽ കേന്ദ്രസർക്കാർ മതസ്വാതന്ത്ര്യത്തിനുമേൽ കടന്നുകയറ്റം നടത്തുന്നെന്ന യുഎസ് ഫെഡറൽ കമീഷൻ റിപ്പോർട്ടിനു പിന്നാലെയാണ് പ്രതികരണം. മതസ്വാതന്ത്ര്യം ലംഘിക്കുന്നെന്ന് ഇന്ത്യക്കെതിരെയും മറ്റു രാജ്യങ്ങൾക്കെതിരെയും അമേരിക്ക ആരോപിക്കുന്നു. ആഭ്യന്തരവും അന്താരാഷ്‌ട്രവുമായ വിഷയങ്ങളിൽ അടിച്ചമർത്തൽ നടത്തുന്ന ഭരണസംവിധാനത്തിൽ വാഷിംഗ്ടണിനെക്കാൾ ഭീകരമായി ആരുമില്ലെന്നും അവർ പറഞ്ഞു.
jhfhj