ലണ്ടനിലെ ഗാരിക് ക്ലബ്ബിൽ ഇനി മുതൽ സ്ത്രീകൾക്കും പ്രവേശനം


സ്ത്രീവിരുദ്ധതയ്ക്കു കുപ്രസിദ്ധി നേടിയ ലണ്ടനിലെ ഗാരിക് ക്ലബ്ബിനു മനംമാറ്റം. ആരംഭിച്ച് 193 വർഷത്തിനുശേഷം ക്ലബ്ബിൽ സ്ത്രീകൾക്കു പ്രവേശം നൽകാൻ തീരുമാനമുണ്ടായതായാണ് റിപ്പോർട്ട്. ചർച്ചകൾക്കുശേഷം നടന്ന വോട്ടെടുപ്പിൽ 59.98 ശതമാനം അംഗങ്ങൾ സ്ത്രീപ്രവേശനത്തെ പിന്തുണച്ചു. 

സ്ത്രീകൾകൂടി ഉണ്ടെങ്കിൽ ക്ലബ് നന്നാവുകയേയുള്ളൂവെന്നു ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. 1831ൽ ആരംഭിച്ച സ്വകാര്യ ക്ലബ്ബിൽ 1500 അംഗങ്ങളാണുള്ളത്. ജഡ്ജിമാർ, എംപിമാർ, ബിസിനസ് പ്രമുഖർ, അഭിനേതാക്കൾ തുടങ്ങി സമൂഹത്തിലെ പ്രമുഖർക്കു മാത്രമാണ് അംഗത്വം നൽകുന്നത്. ചാൾസ് രാജാവും അംഗമാണെന്നു ശ്രുതിയുണ്ട്.

article-image

uyilyi

You might also like

Most Viewed