യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയെ വധിക്കാനുള്ള റഷ്യൻ പദ്ധതിയുടെ ഭാഗമായ രണ്ട് യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ
യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയെയും ഉന്നത ഉദ്യോഗസ്ഥരെയും വധിക്കാനുള്ള റഷ്യൻ പദ്ധതിയുടെ ഭാഗമായ രണ്ട് യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിലായി. സർക്കാർ സുരക്ഷാ യൂണിറ്റിലെ കേണൽ പദവിയുള്ളവരെയാണ് യുക്രെയ്ൻ സുരക്ഷാ ഏജൻസിയായ എസ്ബിയു അറസ്റ്റ് ചെയ്തത്.
മിലിട്ടറി ഇന്‍റലിജൻസ് മേധാവി കിറിലോ ബുഡാനോവ്, എസ്ബിയു മേധാവി വാസിൽ മാലിയുക് എന്നിവരെയും ലക്ഷ്യമിട്ടിരുന്നു. റഷ്യൻ സുരക്ഷാ ഏജൻസിയായ എഫ്എസ്ബിയുടെ ഏജന്‍റുമാരായിരുന്നു ഇവർ. സെലൻസ്കിയുടെ തട്ടിക്കൊണ്ടുപോയി വധിക്കാൻ തയാറുള്ളവർക്കായി അന്വേഷണം നടത്തുന്നതിനിടെയാണ് പിടിയിലാകുന്നത്.
asdfsdf