ഇന്ത്യൻ ദമ്പതികളും പേരക്കുട്ടിയും കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു
ഇന്ത്യൻ ദമ്പതികളും ഇവരുടെ പേരക്കുട്ടിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. മാതാവിന്റെ പരിക്ക് ഗുരുതരമാണ്. അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. മദ്യസംഭരണ കേന്ദ്രത്തിൽ കവർച്ച നടത്തി വരുകയായിരുന്നുവെന്ന് സംശയിക്കുന്ന വാഹനം അമിത വേഗത്തിലെത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.
ഈ വാഹനത്തിലെ ഡ്രൈവറും മരിച്ചു. ആറ് വാഹനങ്ങളാണ് സംഭവത്തിൽ കൂട്ടിയിടിച്ചത്.
ി