ഫലസ്തീനെ രാജ്യമായി അംഗീകരിച്ചാലേ ഇസ്രായേലുമായി നേരിട്ട് ചർച്ചകൾ സാധ്യമാകൂ; ഫലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്


ഫലസ്തീനെ രാജ്യമായി അംഗീകരിക്കാൻ ലോകം തയാറാകണമെന്ന് പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ്. റിയാദിലെ വേൾഡ് എക്കണോമിക് ഫോറത്തിൽ ഇക്കാര്യം ഫലസ്തീൻ പ്രസിഡന്റ് ചൂണ്ടിക്കാട്ടിയതായി ഫലസ്തീൻ ന്യൂസ് ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഫലസ്തീനെ രാജ്യമായി അംഗീകരിച്ചാലേ ഇസ്രായേലുമായി നേരിട്ട് ചർച്ചകൾ സാധ്യമാകൂ. ജറുസലേമും വെസ്റ്റ് ബാങ്കും ഗസ്സയും ചേരുന്നതാകണം ഫലസ്തീൻ. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അധിനിവേശം ഉടൻ തന്നെ നിർത്തിവെക്കണം. ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കണം. മാതൃരാജ്യത്ത് നിന്ന് ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും ജനങ്ങളെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ഫലസ്തീനികൾ അംഗീകരിക്കില്ല. 1948ലെയും 1967ലെയും ദുരന്തങ്ങൾ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.

2.2 ദശലക്ഷം ഫലസ്തീനികൾ വസിക്കുന്ന റഫാ ആക്രമിക്കാനുള്ള ഇസ്രായേൽ നീക്കത്തെയും മെഹ്മൂദ് അബ്ബാസ് വിമർശിച്ചു. ഇസ്രായേലിന്‍റെ നീക്കം ഫലസ്തീൻ ജനതയെ ഒരു പുതിയ ദുരന്തത്തിലാണ് എത്തിക്കുക. ഗസ്സയിലെ സ്ഥിതി ദൗർഭാഗ്യകരമാണ്. 200 ദിവസങ്ങൾ കടന്നുപോയി, ഹമാസിനെതിരായ പ്രതികാരത്തിന്‍റെ മറവിൽ ഫലസ്തീൻ ജനതയെ ആക്രമിക്കാനുള്ള അവസരം ഇസ്രായേൽ മുതലെടുത്തു. എന്നാൽ, യഥാർഥത്തിൽ അത് മുഴുവൻ ഫലസ്തീനികളോടുമുള്ള പ്രതികാരമായിരുന്നുവെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.

article-image

xfgfxg

You might also like

Most Viewed