അമേരിക്കയിൽ ഒരു ബാങ്ക് കൂടി തകർന്നു
സാമ്പത്തിക പ്രശ്‌നങ്ങൾമൂലം അമേരിക്കയിൽ ഒരു ബാങ്ക് കൂടി തകർന്നു. ഫിലാഡൽഫിയ ആസ്ഥാനമായുള്ള റിപ്പബ്ലിക് ഫസ്റ്റ് ബാൻകോപ്പ് ആണ് തകർന്നത്. ബാങ്കിൻ്റെ ഓഹരിവില രണ്ട് ഡോളറിൽനിന്ന് ഒരു സെൻ്റായി ഇടിഞ്ഞു. ബാങ്ക് ഏറ്റെടുത്തെന്നും ഫുൾട്ടൺ ബാങ്കിന് വിൽക്കുമെന്നും അമേരിക്കയിൽ സാമ്പത്തിക സ്ഥിരത നൽകാൻ സ്ഥാപിച്ച ഫെഡറൽ ഡെപ്പോസിറ്റ് ഇൻഷുറൻസ് കോർപറേഷൻ അറിയിച്ചു.
പെൻസിൽവാനിയ ഡിപ്പാർട്ട്മെൻ്റ് ഓഫ് ബാങ്കിങ് ആൻഡ് സെക്യൂരിറ്റീസാണ് ബാങ്ക് ഏറ്റെടുത്തത്. ന്യൂജേഴ്സി, പെൻസിൽവാനിയ, ന്യൂയോർക്ക് എന്നിവിടങ്ങളിലെ ബാങ്കിൻ്റെ 32 ശാഖകൾ ഫുൾട്ടൺ ബാങ്കിന്റെ ശാഖകളായി വീണ്ടും തുറക്കും. 2023 മാർച്ചിൽ സിലിക്കൺ വാലിയിൽ മൂന്നുബാങ്കുകൾ തകർന്നിരുന്നു.
azsfzf