വെനീസിൽ വനിതാ തടവുകാരുമായും കലാകാരന്മാരുമായും കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ
ഇറ്റലിയിലെ വെനീസിൽ വനിതാ തടവുകാരുമായും കലാകാരന്മാരുമായും കൂടിക്കാഴ്ച നടത്തി ഫ്രാൻസിസ് മാർപാപ്പ. ഒരു ദിവസത്തെ സന്ദർശനത്തിനാണ് മാർപാപ്പ വെനീസിലെത്തിയത്. വത്തിക്കാനിൽനിന്ന് ഇന്നലെ രാവിലെ 6.30ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട മാർപാപ്പ രാവിലെ എട്ടിനു വെനീസിലെത്തി.
വനിതാ തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുശേഷം ജയിൽ ചാപ്പലിൽ ബിനാലെ കലാകാരന്മാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. വെനീസിലെ സെന്‍റ് മാർക്സ് ചത്വരത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ അനേകർ പങ്കുകൊണ്ടു.
sdfsf