അറുപതാം വയസിൽ സൗന്ദര്യ കിരീടം
അറുപതാം വയസിൽ സൗന്ദര്യമത്സരത്തിൽ കിരീടം ചൂടി അർജന്റീനക്കാരി. ബുവാനസ് ആരിസിലെ മിസ് യൂണിവേഴ്സ് കിരീടമാണ് അലക്സാൻഡ്ര മരിസ റോഡ്രിഗസ് എന്ന അറുപതുകാരി സ്വന്തമാക്കിയത്. സൗന്ദര്യമത്സരങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു അറുപതുകാരി കിരീടം ചൂടുന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന മത്സരത്തിൽ 18 മുതൽ 73 വരെ പ്രായക്കാരായ 34 പേരെ നേരിട്ടാണ് അലക്സാൻഡ്ര ജേതാവായത്.
ബുവാനസ് ആരിസിലെ ലാ പ്ലാറ്റയിലാണ് വിശ്വസുന്ദരിയുടെ ജനനം. മേയില്‍ നടക്കുന്ന മിസ് യൂണിവേഴ്‌സ് അര്‍ജന്‍റീന മത്സരത്തില്‍ ബുവാനസ് ആരിസിനെ പ്രതിനിധീകരിക്കുന്നത് അലക്സാൻഡ്രയാകും. അതില്‍ വിജയിച്ചാല്‍ മെക്‌സിക്കോയില്‍ സെപ്റ്റംബര്‍ 28-ന് നടക്കുന്ന മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഈ അറുപതുകാരിയാവും അര്‍ജന്‍റീനയുടെ സുന്ദരി. നേരത്തേ സൗന്ദര്യമത്സരം 18നും 28നും ഇടയില്‍ പ്രായമുള്ളവരുടേതായിരുന്നു. എന്നാല്‍ 2023-ല്‍ നിയമം മാറ്റി. 18 വയസ് മുതല്‍ ഏത് വയസിലുള്ളവർക്കും മത്സരിക്കാമെന്നായി.
dfgdfg