പാകിസ്താൻ സർക്കാറിന്റെ ആശങ്ക പരിഹരിക്കാൻ തയാറാണെന്ന് ‘എക്സ്’


പാകിസ്താൻ സർക്കാറിന്റെ ആശങ്ക പരിഹരിക്കാൻ സഹകരിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് സമൂഹമാധ്യമമായ ‘എക്സ്’. ദുരുപയോഗം സംബന്ധിച്ച ആശങ്ക പരിഹരിക്കുന്നതിലെ പരാജയമാണ് രാജ്യത്ത് ‘എക്സ്’ നിരോധനത്തിന് കാരണമെന്ന് കഴിഞ്ഞദിവസം ഇസ്‍ലാമാബാദ് ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ‘എക്സ്’ രംഗത്തെത്തിയത്. 

പാകിസ്താനിൽ ഫെബ്രുവരി 17 മുതൽ ‘എക്സ്’ ലഭ്യമല്ല. ഇതിനെതിരെ  മാധ്യമപ്രവർത്തകൻ ഇഹ്തിശാം അബ്ബാസിയാണ് കോടതിയെ സമീപിച്ചത്.

article-image

wefser

You might also like

Most Viewed