കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
കെനിയൻ സൈനിക മേധാവിയും ഒൻപത് ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് വില്യം റൂട്ടോ. കെനിയൻ പ്രതിരോധ സേനയുടെ (സിഡിഎഫ്) മേധാവി ജനറൽ ഫ്രാൻസിസ് ഒമോണ്ടി ഒഗോല്ലയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റതായും പ്രസിഡന്‍റ് അറിയിച്ചു. പ്രാദേശിക സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30നായിരുന്നു അപകടം. തലസ്ഥാനമായ നെയ്‌റോബിയിൽ നിന്ന് 400 കിലോമീറ്റർ വടക്കുപടിഞ്ഞാറായി എൽജിയോ മറക്‌വെറ്റ് കൗണ്ടിയിലാണ് അപകടമുണ്ടായത്.
ചെസെഗോൺ ഗ്രാമത്തിൽ നിന്ന് പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് ഹെലികോപ്റ്റർ തകർന്നത്. ഇവിടെ ഒരു സ്കൂൾ സന്ദർശിച്ച ശേഷം ഒഗോല്ലയും സംഘവും മടങ്ങുകയായിരുന്നു. അപകടത്തെ തുടർന്നു പ്രസിഡന്‍റ് ദേശീയ സുരക്ഷാ കൗൺലിന്‍റെ അടിയന്തര യോഗം വിളിച്ചിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ കെനിയ എയർഫോഴ്‌സ് ഒരു അന്വേഷണ സംഘത്തെ അയച്ചതായും റൂട്ടോ പറഞ്ഞു.
േ്മേ്മ