ഇറാനെതിരെ തിരിച്ചടിച്ച് ഇസ്രായേൽ
പശ്ചിമേഷ്യയില്‍ ഇസ്രയേല്‍−ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്‍റെ ആണവായുധ കേന്ദ്രങ്ങള്‍ അടക്കമുള്ള ഇസ്ഫഹാന്‍ നഗരത്തിന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളങ്ങളില്‍ അടക്കം സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി പ്രാദേശിക മാധ്യമങ്ങളും വ്യക്തമാക്കി. ഇസ്രയേല്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാന നഗരങ്ങളിലെ വ്യോമഗതാഗതം ഇറാന്‍ നിര്‍ത്തിവച്ചിട്ടുണ്ട്. നിരവധി പ്രവിശ്യകളില്‍ വ്യോമപ്രതിരോധ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇസ്ഫഹാന്‍ നഗരത്തിൽ ഡ്രോണ്‍ ആക്രമണം മാത്രമാണ് നടന്നതെന്നാണ് ഇറാന്‍റെ വാദം. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് ഡ്രോണുകള്‍ തകര്‍ത്തെന്നും ഇറാന്‍ അവകാശപ്പെട്ടു. ആണവായുധ കേന്ദ്രങ്ങള്‍ സുരക്ഷിതമാണെന്നും ഇറാന്‍ പ്രകോപനമുണ്ടാക്കിയ സാഹചര്യത്തില്‍ തിരിച്ചടി നല്‍കുമെന്നും ഇറാന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. എന്തോക്കെ നാശനഷ്ടമുണ്ടായെന്ന കാര്യം വ്യക്തമല്ല. സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.
ഇസ്രയേലിന്‍റെ വ്യോമാക്രമണത്തില്‍ രണ്ട് ഇറാന്‍ ജനറല്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. നൂറ് കണക്കിന് ഡ്രോണുകളും ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളുമാണ് ഇസ്രയേലിന് നേരെ ഇറാന്‍ പ്രയോഗിച്ചത്.
sdfdsf