ഇസ്രായേൽ‍ നിയമലംഘനങ്ങളെ കുറിച്ചുള്ള നിർ‍ണ്ണായക വിവരങ്ങൾ‍ പുറത്തുവിടുന്നതിനായി ഹാക്കർ‍മാർ‍ വെബ്സൈറ്റ് ആരംഭിച്ചതായി റിപ്പോർട്ട്


സമീപകാല ഇസ്രായേൽ‍ നിയമലംഘനങ്ങളെ കുറിച്ചുള്ള നിർ‍ണ്ണായക വിവരങ്ങൾ‍ പുറത്തുവിടുന്നതിനായി അന്താരാഷ്ട്ര ഹാക്കർ‍മാർ‍ വെബ്സൈറ്റ് ആരംഭിച്ചതായി ഇസ്രായേലി പത്രമായ ഹാരറ്റ്‌സ് റിപ്പോർ‍ട്ട് ചെയ്തു. ഇസ്രായേൽ‍ പ്രതിരോധ മന്ത്രാലയം, നാഷണൽ‍ ഇന്‍ഷുറന്‍സ്, നീതിന്യായ മന്ത്രാലയം, ഡിമോണ ന്യൂക്ലിയർ‍ റിസർ‍ച്ച് ഫെസിലിറ്റി എന്നിവയുമായി ബന്ധപ്പെട്ട ആയിരക്കണക്കിന് രേഖകൾ‍ സൈറ്റ് ഇതിനകം പോസ്റ്റ് ചെയ്തിട്ടുള്ളതായി ഹാരറ്റസ് പറഞ്ഞു.  എന്‍.ഇ.ടി ഹണ്ടർ‍ എന്ന ഹാക്കർ‍ ഗ്രൂപ്പാണ് വിവരങ്ങൾ‍ ചോർ‍ത്തുന്നതെന്നാണ് റിപ്പോർ‍ട്ട്. ഇവർ‍ വെളിപ്പെടുത്തിയ വിവരങ്ങൾ‍ മറച്ചുവെക്കുന്നതിന് പകരമായി 500 ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കണമെന്നാണ് ആവശ്യം.  ‘ഹാക്കർ‍ ഗ്രൂപ്പ് നിർ‍ണ്ണായക വിവരങ്ങൾ‍ ഉള്ള വെബ്സൈറ്റുകളല്ല ഹാക്ക് ചെയ്തിരിക്കുന്നത്. അതിൽ‍ ജീവനക്കാരുടെ തിരിച്ചറിയൽ‍ വിവരങ്ങൾ‍, സുരക്ഷാ സേനയുടെ വിവരങ്ങൾ‍, സാറ്റലൈറ്റ് ഫോട്ടോഗ്രാഫി സംവിധാനങ്ങളുടെ വിവരങ്ങൾ‍ തുടങ്ങിയ കാര്യങ്ങളാണ് ഉൾ‍പ്പെടുന്നതെന്ന്’ ഇസ്രായേൽ‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഹാരറ്റസ് റിപ്പോർ‍ട്ട് ചെയ്തു. 

അതേസമയം തഫാരി ഹനാസർ‍ എന്ന മറ്റൊരു സംഘം ഇസ്രായേലിന്റെ നാഷണൽ‍ ഇന്‍ഷുറന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും താമസ വിലാസങ്ങളും ഉൾ‍പ്പെടെ 8 ലക്ഷം ഇസ്രായേലി പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ‍ കൈവശമുണ്ടെന്ന് തഫാരി ഹനാസർ‍ പറഞ്ഞു. നാഷണൽ‍ ഇന്‍ഷുറന്‍സ് ഇത് നിഷേധിച്ചെങ്കിലും, ഇസ്രായേൽ‍ പൗരന്മാരുടെ സ്വകാര്യ വിവരങ്ങൾ‍ കാണിക്കുന്ന വീഡിയോ ഗ്രൂപ്പ് പുറത്ത് വിട്ടു.വിക്കിലീക്സിന്റെ ഫലസ്തീന്‍ അനുകൂല വെബ്‌സൈറ്റായ ‘സൈബർ‍ കോർ‍ട്ട്’ വഴിയാണ് വിവരങ്ങൾ‍ പ്രചരിപ്പിച്ചതെന്ന് ഹാരറ്റ്സ് പറഞ്ഞു. ഇസ്രായേൽ‍ ഈ സൈബർ‍ ആക്രമണങ്ങൾ‍ അംഗീകരിക്കാന്‍ താൽ‍പ്പര്യം കാണിക്കുന്നില്ലെങ്കിലും ഗസ്സയിൽ‍ യുദ്ധം ആരംഭിച്ചത് മുതൽ‍ ഇസ്രായേലിനെതിരായ സൈബർ‍ ആക്രമണങ്ങൾ‍ വർ‍ദ്ധിച്ചുവെന്ന് ഹാരറ്റസ് റിപ്പോർ‍ട്ട് ചെയ്തു.

article-image

േ്ിേി

You might also like

Most Viewed