യുദ്ധത്തിന് തയാറെടുക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ
യുദ്ധത്തിന് തയാറെടുക്കാൻ നിർദേശം നൽകി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. അസ്ഥിരമായ അയൽരാജ്യത്തെ സാഹചര്യങ്ങൾ യുദ്ധത്തിന് വേണ്ടി കൂടുതൽ തയാറെടുക്കേണ്ടതിന്റെ ആവശ്യകതയാണ് ചൂണ്ടിക്കാട്ടുന്നതെന്ന് കിം ജോങ് ഉൻ പറഞ്ഞു. രാജ്യത്തെ മിലിട്ടറി യൂനിവേഴ്സിറ്റിയിൽ സന്ദർശനം നടത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു കിം ജോങ് ഉന്നെന്ന് ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു. കിം ജോങ് ഉന്നിന്റെ നേതൃത്വത്തിൽ പുതിയ ആയുധങ്ങൾ വികസിപ്പിക്കുന്നത് ഉത്തരകൊറിയ ഏതാനം വർഷങ്ങളായി തുടരുകയാണ്.
റഷ്യയുമായി മികച്ച ബന്ധവും ഉത്തരകൊറിയക്കുണ്ട്. യുക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ഉത്തരകൊറിയയുടെ സഹായം ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ മാസമാദ്യം കിമ്മിന്റെ മേൽനോട്ടത്തിൽ ഉത്തരകൊറിയ ഹൈപ്പർസോണിക് മധ്യദൂര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചിരുന്നു. ദക്ഷിണകൊറിയയും യു.എസും തങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഉത്തരകൊറിയ കുറ്റപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾക്കെതിരെ രാജ്യം നിരവധി തവണ രംഗത്തെത്തിയിരുന്നു.
sdefgdsg