യുനിസെഫ്‌ വാഹനം ആക്രമിച്ച്‌ ഇസ്രയേൽ


പട്ടിണിയിലായ ഗാസയിലേക്ക്‌ സഹായമെത്തിക്കുന്നവർക്കുനേരെ വീണ്ടും ഇസ്രയേൽ ആക്രമണം. വടക്കൻ ഗാസയിലേക്ക്‌ ജീവകാരുണ്യ സഹായമെത്തിക്കാൻ പോയ യുനിസെഫിന്റെ വാഹനവ്യൂഹത്തിലേക്കാണ്‌ ബുധനാഴ്‌ച ആക്രമണമുണ്ടായത്‌.  വാഹനപരിശോധനയ്‌ക്കായി കാത്തുനിൽക്കുന്നതിനിടെയാണ്‌ വെടിവയ്‌പുണ്ടായതെന്ന്‌ യുനിസെഫ്‌ വക്താവ്‌ ടെസ്സ് ഇൻഗ്രാം എക്‌സിൽ പ്രതികരിച്ചു. ചെക്‌ പോസ്റ്റിൽനിന്ന്‌ സാധാരണക്കാർക്കുനേരെ വെടിയുതിർത്തു. അവർ ഓടിരക്ഷപെട്ടു. തുടർന്ന്‌ തങ്ങളുടെ വാഹനത്തിലേക്ക്‌ വെടിയേറ്റു− ടെസ്സ്‌ പറഞ്ഞു. യുനിസെഫ്‌ ദൗത്യത്തെക്കുറിച്ച്‌ ഇസ്രയേൽ അധികൃതർക്ക്‌ അറിയാമായിരുന്നെന്നും വെടിവയ്‌പിനുശേഷവും വാഹനവ്യൂഹം കടത്തിവിട്ടില്ലെന്നും ടെസ്സ്‌ വ്യക്തമാക്കി. ആളപായമില്ല. ഇതിനുമുമ്പും സഹായവിതരണ വാഹനങ്ങൾ ഇസ്രയേൽ തകർത്തിട്ടുണ്ട്‌. വേൾഡ്‌ സെൻട്രൽ കിച്ചണിന്റെ (ഡബ്ൽയുസികെ) വാഹനത്തിലേക്ക്‌ ആസൂത്രിതമായി നടത്തിയ ആക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടിരുന്നു. ഡബ്ൽയുസികെയുടെ പ്രവർത്തകരെ വധിച്ചതിൽ ഐക്യരാഷ്‌ട്ര സംഘടന രക്ഷാ സമിതി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ സമഗ്രവും സുതാര്യവുമായ അന്വേഷണം വേണമെന്നും രക്ഷാ സമിതി ആവശ്യപ്പെട്ടു. മധ്യ ഗാസയിലെ നുസെയ്‌റത്ത്‌ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. 24 മണിക്കൂറിൽ 63 പേർകൂടി കൊല്ലപ്പെട്ടതോടെ ഗാസയിഇ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 33,545 ആയി. അതേസമയം, അധിനിവേശ വെസ്റ്റ്‌ ബാങ്കിലെ നബുലസ്‌ ഗ്രാമത്തിൽ ഇസ്രയേലി കുടിയേറ്റക്കാർ പലസ്‌തീൻകാരന്റെ വീടിന്‌ തീയിട്ടു. യുദ്ധം ഗാസയ്‌ക്ക്‌ പുറത്തേക്കുമെന്ന്‌ നെതന്യാഹു 

ഗാസയ്ക്കു പുറത്ത്‌ മറ്റു മേഖലയിലേക്ക്‌ യുദ്ധം വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്ന്‌ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. സിറിയയിലെ ഇറാൻ കോൺസുലേറ്റ്‌ ആക്രമിച്ച ഇസ്രയേൽ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും അത്‌ വൈകില്ലെന്നും ഇറാന്റെ പരമോന്നത നേതാവ്‌ അയത്തുള്ള അലി ഖമനേയി പറഞ്ഞതിനു പിന്നാലെയാണ്‌ പ്രഖ്യാപനം. ഇതിനു പിന്നാലെ യുഎസ് സെൻട്രൽ കമാൻഡ്‌ തലവൻ  മൈക്കൽ കുറില്ല ഇസ്രയേലിൽ എത്തി. ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ ബ്രിട്ടനിൽ പലസ്തീൻ അനുകൂല പ്രക്ഷോഭകർ പ്രതിരോധമന്ത്രാലയത്തിൽ‍ ചുവന്ന പെയിന്റടിച്ചു.

article-image

sdgfsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed