4,400 കോടി ഡോളറിന്‍റെ വായ്പാതട്ടിപ്പു നടത്തിയ ശതകോടീശ്വരി വിയറ്റ്നാം കോടതി വധശിക്ഷ വിധിച്ചു


4,400 കോടി ഡോളറിന്‍റെ വായ്പാതട്ടിപ്പു നടത്തിയ ശതകോടീശ്വരി ട്രുവോംഗ് മൈ ലാനി (67)ന് വിയറ്റ്നാം കോടതി വധശിക്ഷ വിധിച്ചു. 2011 മുതൽ സെയ്ഗോൺ കൊമേഴ്സ്യൽ ബാങ്കിൽ തട്ടിപ്പു നടത്തിയ ഈ റിയൽ എസ്റ്റേറ്റ് വ്യവസായി 2022ലാണ് അറസ്റ്റിലായത്. ഹോ ചി മിൻ സിറ്റിയിൽ സൗന്ദര്യവർധക വസ്തുക്കൾ വിറ്റിരുന്ന ട്രുവോംഗ്, 1986ൽ കമ്യൂണിസ്റ്റ് പാർട്ടി സാന്പത്തിക പരിഷ്കരണങ്ങൾക്കു മുതിർന്നപ്പോൾ റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേക്കു കടക്കുകയായിരുന്നു. നൂറുകണക്കിന് ഷെൽ കന്പനികളിലൂടെയും ബിനാമികളിലൂടെയും സെയ്ഗോൺ ബാങ്കിന്‍റെ 90 ശതമാനം ഉടമസ്ഥാവകാശവും കയ്യാളിയ ട്രുവോംഗ് തന്‍റെ ഇഷ്ടക്കാരെ മാനേജർമാരായി നിയമിച്ചു. തുടർന്ന് ഷെൽ കന്പനികൾക്കു വായ്പ അനുവദിപ്പിച്ചു. ബാങ്കിന്‍റെ മൊത്തം വായ്പയുടെ 93 ശതമാനവും ട്രുവോംഗ് ആണു സ്വന്തമാക്കിയത്. 

ട്രുവോംഗിന്‍റെ ഹോങ്കോംഗുകാരനായ സന്പന്ന ഭർത്താവ് അടക്കം 85 പേർകൂടി കേസിൽ പ്രതികളാണ്. കമ്യൂണിസ്റ്റ് പാർട്ടി രാജ്യത്ത് നടത്തിയ അഴിമതിവിരുദ്ധ നടപടികളുടെ ഭാഗമായിട്ടാണ് ട്രുവോംഗ് അറസ്റ്റിലാകുന്നത്. വിയറ്റ്നാമിൽ ഏറ്റവും ജനശ്രദ്ധയാകർഷിച്ച കേസുകൂടിയാണിത്. പത്തു സംസ്ഥാനങ്ങളിൽനിന്നായി 200 അഭിഭാഷകർ പ്രോസിക്യൂഷന്‍റെ ഭാഗമായിരുന്നു. 2,700 പേരിൽനിന്നു മൊഴിയെടുത്തു. 104 പെട്ടികളിലായുള്ള തെളിവുകൾക്കു മാത്രം ആറു ടൺ ഭാരമുണ്ടായിരുന്നു. ട്രുവോംഗ് 2700 കോടി ഡോളർ തിരിച്ചടയ്ക്കണമെന്നു കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് നടക്കുമോയെന്നതിൽ പ്രോസിക്യൂഷനു സംശയമുണ്ട്. പണം തിരിച്ചുതരാൻ പ്രേരിപ്പിക്കാനായിരിക്കാം വധശിക്ഷ വിധിച്ചതെന്നും പറയുന്നു.

article-image

efsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed