ദക്ഷിണകൊറിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടിക്ക് വിജയം
ദക്ഷിണകൊറിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പ്രസിഡന്‍റ് യൂൺ സുക് ഇയോളിന്‍റെ പീപ്പിൾ പവർ പാർട്ടി(പിപിപി)ക്കു പരാജയം. പ്രതിപക്ഷ ഡെമോക്രാറ്റിക് പാർട്ടി(ഡിപികെ)യും ചെറുകക്ഷികളും ചേർന്ന് ദേശീയ അസംബ്ലിയിലെ 300 സീറ്റുകളിൽ 192ഉം സ്വന്തമാക്കി. അധികാരത്തിൽ മൂന്നു വർഷംകൂടി അവശേഷിക്കുന്ന യൂൺ സുക് ഇയോളിന് ജനപിന്തുണ നഷ്ടപ്പെടുന്നതിന്‍റെ സൂചനയാണ് തെരഞ്ഞെടുപ്പു ഫലം. പിപിപി നേതാവ് ഹാൻ ഡോംഗ് ഹൂൻ രാജിവയ്ക്കുകയും പ്രധാനമന്ത്രി ഹാൻ ഡക് സൂ രാജി വാഗ്ദാനം ചെയ്യുകയുമുണ്ടായി.
2022ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യൂൺ സുക് ഇയോളിനോട് നേരിയ മാർജിനിൽ തോറ്റ ഡിപികെ നേതാവ് ലീ ജേ മംഗ് അടുത്ത തവണ മത്സരിക്കുമെന്നും ഉറപ്പായി. കൊറിയയിൽ ഭക്ഷ്യവിലക്കയറ്റം പിടിച്ചുനിർത്താൻ പറ്റാത്തതും ജനസംഖ്യ വർധിക്കാത്തതുമെല്ലാം പ്രസിഡന്‍റ് യൂണിനു തലവേദനയാണ്. അദ്ദേഹത്തിന്‍റെ ഭാര്യ സമ്മാനമായി ആഡംബര ബാഗ് കൈപ്പറ്റിയതും വിവാദമാണ്.
sdfsdf