റഷ്യക്കെതിരേ യുക്രെയിന് വൻ ആയുധശേഖരം കൈമാറി അമേരിക്ക


റഷ്യക്കെതിരേ ഉപയോഗിക്കാൻ യുക്രെയിന് വൻ ആയുധശേഖരം കൈമാറി അമേരിക്ക. എകെ 47, റോക്കറ്റ് ലോഞ്ചറുകൾ, വെടിയുണ്ടകൾ അടക്കം 5,000 ത്തിലധികം ആയുധങ്ങളാണ് കൈമാറിയത്. ഇറാനിൽനിന്നു ഹൂതി വിമതർക്കു കൈമാറുന്നതിനിടെ പിടിച്ചെടുത്ത ആയുധങ്ങളാണ് കൈമാറിയതെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. റഷ്യൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുക്രെയിനെ ഈ ആയുധങ്ങൾ സഹായിക്കുമെന്ന് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. 

2021 മേയ് 22നും 2023 ഫെബ്രുവരി 15നും ഇടയിൽ നാല് ഇറാൻ കപ്പലിലൂടെ കൈമാറാൻ ശ്രമിച്ച ആയിരക്കണക്കിനു റൈഫിളുകളും ഒരു ദശലക്ഷത്തിലധികം വെടിയുണ്ടകളും യുഎസ് നാവികസേന പിടിച്ചെടുത്തിട്ടുണ്ട്. 2023 ഡിസംബർ ഒന്നിന് യുഎസ് ഗവണ്‍മെന്‍റ് ഈ യുദ്ധോപകരണങ്ങളുടെ ഉടമസ്ഥാവകാശം നേടി. കഴിഞ്ഞ ഒരു വർഷമായി മിഡിൽ ഈസ്റ്റിലെ സെൻട്രൽ കമാൻഡിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന പിടിച്ചെടുത്ത ആയുധങ്ങൾ.

article-image

asdfds

You might also like

Most Viewed