രണ്ടാമത്തെ സൈനിക ചാര ഉപഗ്രഹവും വിജയകരമായി വിക്ഷേപിച്ച് ദക്ഷിണ കൊറിയ


ഉത്തര കൊറിയയുമായുള്ള തർക്കങ്ങൾക്കിടെ രണ്ടാമത്തെ സൈനിക ചാര ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ദക്ഷിണ കൊറിയ. യു.എസിലെ ഫ്ലോറിഡയിൽ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽനിന്ന് പ്രാദേശിക സമയം ഞായറാഴ്ച വൈകുന്നേരമാണ് വിക്ഷേപിച്ചത്. റോക്കറ്റിൽ നിന്ന് ഉപഗ്രഹം വിജയകരമായി വേർപെടുത്തിയതായി ദക്ഷിണ കൊറിയൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ വർഷം ഒന്നിലധികം രഹസ്യാന്വേഷണ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള പദ്ധതി ഉത്തര കൊറിയ വീണ്ടും സ്ഥിരീകരിച്ച് ദിവസങ്ങൾക്ക് ശേഷമാണ് ദക്ഷിണ കൊറിയൻ നീക്കം. 

കഴിഞ്ഞ വർഷം നവംബറിൽ ഉത്തര കൊറിയയും ഡിസംബറിൽ ദക്ഷിണ കൊറിയയും ആദ്യ ചാര ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. പരസ്പരം നിരീക്ഷിക്കാനും മിസൈൽ ആക്രമണ ശേഷി വർധിപ്പിക്കാനുമാണ് ഉപഗ്രഹങ്ങൾ വിക്ഷേപിച്ചതെന്നാണ് ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത്. ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സുമായുള്ള കരാർ പ്രകാരം 2025ഓടെ അഞ്ച് ചാര ഉപഗ്രഹങ്ങൾ ദക്ഷിണ കൊറിയ വിക്ഷേപിക്കും. 

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed