അമേരിക്കയിൽ കാണാതായ ഇന്ത്യൻ വിദ്യാർഥി മരിച്ച നിലയിൽ


അമേരിക്കയിൽ കാണാതായ 25കാരനായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. മുഹമ്മദ് അബ്ദുൽ അർഫാത്ത് ആണ് മരിച്ചതെന്ന് ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് യുവാവിനെ കാണാതായിരുന്നത്. ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനായി കഴിഞ്ഞ വർഷമാണ് അർഫാത്ത് അമേരിക്കയിലെത്തിയിരുന്നത്. മാർച്ച് ഏഴിനാണ് മകനുമായി അവസാനമായി സംസാരിച്ചതെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയെന്നും പിതാവ് മുഹമ്മദ് സലീം പറഞ്ഞു. മാർച്ച് 19ന് അജ്ഞാത ഫോൺ കോൾ കുടുംബത്തിന് ലഭിച്ചു. മയക്കുമരുന്ന് വിൽക്കുന്ന സംഘം അർഫത്തിനെ തട്ടിക്കൊണ്ടുപോയെന്നും 1,200 ഡോളർ ആവശ്യപ്പെട്ടുവെന്നും പിതാവ് പറഞ്ഞു. 

മകനോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിളിച്ചയാൾ സമ്മതിച്ചില്ലെന്നും പിതാവ് പറഞ്ഞു. തുടർന്ന് വിദ്യാർഥിക്കായി അന്വേഷണം നടന്നുവരികയായിരുന്നു. ഇതിനിടയിലാണ് ഒഹായോയിലെ ക്ലീവ് ലാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്.

article-image

sdfsg

You might also like

Most Viewed