കനത്ത മഴ; റഷ്യയിൽ അണക്കെട്ട് തകർന്ന് വെള്ളപ്പൊക്കം


കനത്ത മഴയിൽ അണക്കെട്ട് തകർന്ന് വെള്ളപ്പൊക്കം നേരിടുന്ന ഒാറൻബർഗ് മേഖലയിൽ റഷ്യൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉരാൾ നദിക്കു കുറുകേയുള്ള അണക്കെട്ടാണ് വെള്ളിയാഴ്ച തകർന്നത്. കസാക്കിസ്ഥാൻ അതിർത്തിയോടു ചേർന്നുള്ള ഒാർസ്ക് നഗരത്തിലടക്കം വെള്ളപ്പൊക്കമുണ്ടായി. ആയിരത്തോളം കുട്ടികൾ അടക്കം നാലായിരം പേരെ ഒഴിപ്പിച്ചുമാറ്റി. 

കൂടുതൽ പേരെ ഒഴിപ്പിച്ചു മാറ്റാനുള്ള ശ്രമത്തിലാണ്. ജലനിരപ്പ് ഉയരുന്നത് രക്ഷാപ്രവർത്തനത്തിനു തടസമാണ്. 4500 പാർപ്പിടങ്ങളിൽ വെള്ളം കയറിയതായി സർക്കാർ അറിയിച്ചു. അണക്കെട്ട് നിർമാണത്തിൽ ചട്ടലംഘനം നടന്നുവെന്ന സംശയത്തിൽ ക്രിമിനൽ അന്വേഷണം ആരംഭിച്ചു.

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed