കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡ്


ഓസ്ട്രേലിയയ്ക്കു പിന്നാലെ കുടിയേറ്റം നിയന്ത്രിക്കാനൊരുങ്ങി ന്യൂസിലൻഡും. കുടിയേറ്റം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി വീസ നിയമങ്ങൾ അടിയന്തരമായി പരിഷ്കരിക്കാനാണു തീരുമാനം. കുറഞ്ഞ വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇംഗ്ലീഷ് ഭാഷ നിർബന്ധമാക്കുക, തൊഴിൽ വീസകൾക്ക് മിനിമം വൈദഗ്ധ്യവും തൊഴിൽ പരിചയ പരിധിയും നിശ്ചയിക്കുക, കുറഞ്ഞ വൈദഗ്ധ്യമുള്ള കുടിയേറ്റക്കാർക്ക് സ്ഥിരമായി താമസിക്കുന്നതിനുള്ള പരിധി നിലവിലെ അഞ്ചു വർഷത്തിൽനിന്ന് മൂന്നു വർഷമായി കുറയ്ക്കുക തുടങ്ങിയ പരിഷ്കാരങ്ങളാണു നടപ്പിലാക്കുന്നത്. 

ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ ആകർഷിക്കുന്നതിലും നിലനിർത്തുന്നതിലുമാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇമിഗ്രേഷൻ മന്ത്രി എറിക്ക സ്റ്റാൻഫോർഡ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തു സെക്കൻഡറി അധ്യാപകർക്കു ക്ഷാമം നേരിടുന്നതിനാൽ അവരെ നിയമിക്കുമെന്ന പരോക്ഷ സൂചനയും മന്ത്രി നൽകി. കഴിഞ്ഞ വർഷം രാജ്യത്തേക്ക് കുടിയേറിയത് 1,73,000 വിദേശികളാണെന്നും ഇത്തരത്തിലുള്ള കുടിയേറ്റം തുടരുന്നത് രാജ്യത്തിന് ഉൾക്കൊള്ളാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. 5.1 ദശലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കോവിഡിനുശേഷമാണ് കുടിയേറ്റം വർധിച്ചുതുടങ്ങിയത്.

article-image

ോ്േോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed