സൈനിക സേവനത്തിനുള്ള പ്രായപരിധി 27ൽ നിന്ന്‌ 25 ആക്കി കുറച്ച്‌ ഉക്രയ്‌ൻ


രാജ്യത്തെ സൈനിക സേവനത്തിനുള്ള  പ്രായപരിധി 27ൽ നിന്ന്‌ 25 ആക്കി കുറച്ച്‌ ഉക്രയ്‌ൻ. റഷ്യൻ സേനയുടെ അംഗബലത്തോട്‌ കിടപിടിക്കാണ്‌ ഈ നീക്കം. രണ്ടുവർഷമായി തുടരുന്ന യുദ്ധത്തിൽ കടുത്ത നാശനഷ്ടങ്ങൾ നേരിടുന്ന പശ്ചാത്തലത്തിലാണ്‌  ഉക്രയ്‌ന്റെ പുതിയ തീരുമാനം.  ഈ വർഷം വേനൽക്കാലത്തോ വസന്തകാലത്തോ റഷ്യ വീണ്ടും ശക്തമായ സൈനികനീക്കം നടത്തിയേക്കുമെന്ന്‌ ഉക്രയ്‌ൻ പ്രസിഡന്റ്‌ വ്ലാദിമിർ സെലൻസ്കി മുമ്പ്‌ പറഞ്ഞിരുന്നു. 

ഉക്രയ്‌ൻ പാർലമെന്റ്‌ കഴിഞ്ഞ വർഷം പാസ്സാക്കിയ നിയമമാണ്‌ ഇപ്പോൾ പ്രസിഡന്റ്‌ ഒപ്പുവച്ചതോടെ നിലവിൽ വന്നിരിക്കുന്നത്‌. സെലൻസ്‌കി ഈ ബില്ലിൽ ഒപ്പുവയ്‌ക്കുന്നതിന്‌ എന്തുകൊണ്ട്‌ ഇത്രയും സമയം വൈകി എന്നുള്ള കാര്യം ഇനിയും പുറത്തു വന്നിട്ടില്ല. പുതുതായി നിയമിതനായ കമാൻഡർ ഇൻ ചീഫ്‌ ഒലെക്‌സാണ്ടർ സിർസ്‌കി സൈനിക സേവനത്തിന്‌ 5,00,000 ആളുകളെ വേണമെന്ന്‌ ഓഡിറ്റിലൂടെ കണ്ടെത്തിയത്‌ തെറ്റാണെന്ന്‌ സെലൻസ്‌കി പറഞ്ഞു. സൈനിക സേവനത്തിനായി എത്രയാളുകളെ വേണമെന്ന കാര്യം മാധ്യമങ്ങളെ അറിയിക്കില്ലെന്നും സെലൻസ്‌കി പറഞ്ഞിട്ടുണ്ട്‌.

article-image

asdad

You might also like

Most Viewed