ഏഴു ജീവകാരുണ്യപ്രവർത്തകരെ ഇസ്രയേൽ കൊന്നത്‌ മനഃപൂർവമെന്ന്‌ ഡബ്ല്യുസികെ


ഗാസയിൽ ഭക്ഷണമെത്തിക്കുന്നതിനിടെ വേൾഡ്‌ സെൻട്രൽ കിച്ചണിന്റെ (ഡബ്ല്യു സികെ) ഏഴു ജീവകാരുണ്യപ്രവർത്തകരെ ഇസ്രയേൽ കൊന്നത്‌ മനഃപൂർവമെന്ന്‌ സംഘടന. പ്രവർത്തകർ സഞ്ചരിച്ച വാഹനങ്ങൾ‍  ഓരോന്നായിആക്രമിക്കുകയായിരുന്നെന്ന്‌ ഡബ്ല്യുസികെ സ്ഥാപകൻ ജോസ്‌ ആന്ദ്രേസ്‌ പറഞ്ഞു. ‘ഇത്‌  അബദ്ധത്തിൽ തെറ്റായ സ്ഥലത്ത്‌ ബോംബിട്ടെന്നു പറയാവുന്ന ദൗർഭാഗ്യകരമായ സംഭവമായിരുന്നില്ല. ഇസ്രയേൽ കൃത്യമായി ലക്ഷ്യംവച്ച്‌ നേരിട്ട്‌ ആക്രമിച്ചതാണ്‌’ആന്ദ്രേസ്‌ പറഞ്ഞു.  രാത്രിയിൽ ആളുകളെ തിരിച്ചറിയുന്നതിൽ പിഴവുപറ്റിയതാണെന്ന ഇസ്രയേൽ ന്യായീകരണത്തിന്റെ പിന്നാലെയാണ്‌ പ്രതികരണം. കടൽമാർഗം ഗാസയിലെത്തിച്ച 100 ടൺ ഭക്ഷണ സാധനങ്ങൾ തിങ്കളാഴ്‌ച ദേർ അൽ ബലായിലെ സംഭരണകേന്ദ്രത്തിൽനിന്ന്‌ കൊണ്ടുപോകുന്നതിനിടെയാണ്‌ ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്‌. അതിനിടെ, ഗാസയിൽ ആളുകളെ കൊന്നൊടുക്കാൻ ഇസ്രയേൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നതായി റിപ്പോട്ടുകളുണ്ട്‌. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 33,037 ആയി. 24 മണിക്കൂറിനിടെ 64 പേരാണ്‌ കൊല്ലപ്പെട്ടത്‌.

അതേസമയം, ഇസ്രയേലിന്‌ ആയുധം നൽകുന്നത്‌ നിർത്തണമെന്ന്‌ ആവശ്യപ്പെട്ട്‌ 600 ബ്രിട്ടീഷ്‌ നിയമജ്ഞർ പ്രധാനമന്ത്രി ഋഷി സുനകിന്‌ നൽകിയ നിവേദനത്തിൽ ഒപ്പിട്ട്‌ മൂന്ന്‌ സുപ്രീംകോടതി മുൻ ജഡ്‌ജിമാരും. ജസ്റ്റിസുമാരായ ലോർഡ് ജോനാഥൻ സംപ്ഷൻ, ലോർഡ് നിക്കോളാസ് വിൽസൺ എന്നിവരോടൊപ്പം സുപ്രീംകോടതി മുൻ പ്രസിഡന്റ്‌ റിച്ച്മണ്ടിലെ ബറോണസ് ഹെയ്‌ലുമാണ്‌ ഒപ്പിട്ടത്‌.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed