പുതുതായി അർബുദം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2050ഓടെ 77 ശതമാനം ഉയരുമെന്ന് റിപ്പോർട്ട്
ഞായറാഴ്ച ലോകം അർബുദദിനം ആചരിക്കവേ, ആശങ്കപ്പെടുത്തുന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. പുതുതായി അർബുദം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 2050ഓടെ 77 ശതമാനം ഉയരുമെന്ന് അർബുദ ഗവേഷണത്തിനായുള്ള ഡബ്ല്യുഎച്ച്‌ഒയുടെ അന്താരാഷ്ട്ര ഏജൻസി (ഐഎആർസി) മുന്നറിയിപ്പ് നൽകി. ജീവിതശൈലീ മാറ്റവും മറ്റ് പാരിസ്ഥിതിക, കാലാവസ്ഥാ പ്രശ്‌നങ്ങളുമാണ് വർധനയ്ക്ക് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.
2050ഓടെ പ്രതിവർഷം അർബുദം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3.5 കോടി കടക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. മാനവിക വികസന സൂചികയിൽ മുന്നിലുള്ള രാജ്യങ്ങളിലായിരിക്കും കൂടുതൽപേർക്ക് രോഗം സ്ഥിരീകരിക്കുക. 115 രാഷ്ട്രങ്ങളിൽ നടത്തിയ സർവേയുടെ റിപ്പോർട്ടും ഡബ്ൽയുഎച്ച്‌ഒ പുറത്തുവിട്ടു.
െ്്ി