വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന് അർബുദം സ്ഥിരീകരിച്ചു
അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട് വെയിൽസ് രാജകുമാരി കേറ്റ് മിഡിൽടണിന്റെ വെളിപ്പെടുത്തലെത്തി. ഇന്ന് വൈകിട്ടാണ് തൻ അർബുദബാധിതയാണെന്നുള്ള വിവരം അറിയിച്ചത്. കെയ്റ്റ് കീമോതെറാപ്പിക്ക് വിധേയയാണെന്നും വീഡിയോയിലൂടെ വെളിപ്പെടുത്തി. ജനുവരിയിൽ ലണ്ടനിൽ വച്ച് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയായിരുന്നു. അർബുദമല്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് കെയ്റ്റ് വീഡിയോയിലൂടെ പറഞ്ഞു. ശസ്ത്രക്രിയ വിജയകരമായിരുന്നു. എന്നാൽ ഓപ്പറേഷന് ശേഷം നടത്തിയ പരിശോധനയിൽ ക്യാൻസർ ഉണ്ടെന്ന് കണ്ടെത്തി. തുടർന്ന് കീമോതെറാപ്പിയുടെ ആദ്യ കോഴ്സിന് വിധേയയായി. ഇപ്പോൾ ആ ചികിത്സയുടെ പ്രാരംഭ ഘട്ടത്തിലാണെന്നും കെയ്റ്റ് പറഞ്ഞു. തന്നെ ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും തങ്ങളുടെ കുടുംബത്തിന് ഈ വാർത്ത അംഗീകരിക്കാനും ബുദ്ധിമുട്ടിയെന്നും കെയ്റ്റ് കൂട്ടിച്ചേർത്തു.
അസുഖം സുഖപ്പെടുത്താൻ സഹായിക്കുന്ന കാര്യങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഞാൻ സുഖം പ്രാപിക്കുകയും ദിവസവും എൻ്റെ മനസിലും ശരീരത്തിലും ആത്മാവിലും കൂടുതൽ ശക്തയാകുകയും ചെയ്യുന്നുണ്ട്, കെയ്റ്റ് കൂട്ടിച്ചേർത്തു. ഏത് തരത്തിലുള്ള ക്യാൻസറാണെന്നോ ഏത് ഘട്ടത്തിലാണ് ഇത് ബാധിച്ചതെന്നും പ്രഖ്യാപിച്ചിട്ടില്ല.
xcvxcv