ആന്റണി ബ്ലിങ്കൻ നടത്തിയ ചർച്ചകൾ ഫലം കണ്ടില്ലെന്ന് ഫലസ്തീൻ
അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ ആറുതവണ പശ്ചിമേഷ്യ സന്ദർശിച്ച് ചർച്ചകൾ നടത്തിയതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ലെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം. ഫലസ്തീനികൾക്കെതിരായ അതിക്രമത്തിന് ഇസ്രായേലിന് കൂടുതൽ സമയം ലഭിച്ചുവെന്നല്ലാതെ ഒന്നും സംഭവിച്ചില്ല.അമേരിക്കയുടെ പിന്തുണയോടെ ഇസ്രായേൽ ക്രൂരത തുടരുമ്പോൾ ബ്ലിങ്കൻ നിരന്തരം ചർച്ചനടത്തുന്നത് പ്രഹസനമാണെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഗസ്സ യുദ്ധം ആരംഭിച്ചശേഷം ബ്ലിങ്കന്റെ ആറാമത് പശ്ചിമേഷ്യ സന്ദർശനമാണിത്.
സൗദി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ബന്ദിമോചനവും അടിയന്തര വെടിനിർത്തലും ആവശ്യപ്പെട്ടുള്ള പ്രമേയം അമേരിക്ക യു.എൻ രക്ഷാസമിതിയിൽ കൊണ്ടുവരാൻ ഒരുങ്ങുന്നതിനിടെയാണ് ഇത്തവണത്തെ സന്ദർശനം.
dfsdsf