സ്വകാര്യ ബാങ്കിൽ ചാവേർ ആക്രമണം; കാണ്ഡഹാറിൽ മൂന്നു പേർ കൊല്ലപ്പെട്ടു


തെക്കൻ അഫ്ഗാനിസ്ഥാൻ നഗരമായ കാണ്ഡഹാറിലെ ഒരു സ്വകാര്യ ബാങ്കിലുണ്ടായ ചാവേർ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു. 2 പേർക്കു പരിക്കേറ്റു. ന്യൂ കാബൂൾ ബാങ്ക് ശാഖയിലായിരുന്നു ആക്രമണം. മാസശന്പളം വാങ്ങാൻ ബാങ്കിലെത്തിയവരായിരുന്നു കൊല്ലപ്പെട്ടത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. 

താലിബാന്‍റെ എതിരാളികളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ മുന്പ് പലവട്ടം അഫ്ഗാനിൽ ആക്രമണം നടത്തിയിട്ടുണ്ട്. സ്കൂളുകൾ, ആശുപത്രികൾ, മോസ്കുകൾ, ഷിയാ മേഖലകൾ എന്നിവിടങ്ങളിലാണ് ഐഎസ് ആക്രമണം പതിവായിട്ടുള്ളത്. താലിബാന്‍റെ പരമോന്നത നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്സാദ കാണ്ഡഹാർ കേന്ദ്രമാക്കിയാണു പ്രവർത്തിക്കുന്നത്.

article-image

േു്ുി

You might also like

Most Viewed