അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കി അമേരിക്ക


അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്ന് വ്യക്തമാക്കി അമേരിക്ക. യഥാർഥ നിയന്ത്രണരേഖ കടന്നുള്ള ചൈനയുടെ ഏകപക്ഷീയമായ അവകാശവാദങ്ങളെ ശക്തമായി എതിർക്കുന്നുവെന്നും സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് പ്രിൻസിപ്പൽ ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ പറഞ്ഞു. അരുണാചലിലെ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു പിന്നാലെ അവകാശവാദമുന്നയിച്ച് ചൈന രംഗത്തെത്തിയിരുന്നു. മാർച്ച് ഒന്പതിനായിരുന്നു ഇന്ത്യ− ചൈന അതിർത്തിയിൽ നിർമിച്ച സേലാ തുരങ്കപാതാപദ്ധതി ഉദ്ഘാടനംചെയ്യാൻ പ്രധാനമന്ത്രി അരുണാചലിൽ എത്തിയത്. ഇന്ത്യയുടെ നീക്കം അതിർത്തിത്തർക്കങ്ങൾ രൂക്ഷമാക്കുമെന്ന് ചൈന ആരോപിച്ചിരുന്നു. 

അനധികൃതമായി ഇന്ത്യ ഒപ്പംനിർത്തുന്ന അരുണാചൽ പ്രദേശ് എന്ന പ്രദേശത്തെ ചൈന അംഗീരിക്കില്ലെന്നും ചൈന അഭിപ്രായപ്പെട്ടിരുന്നു. അരുണാചൽ പ്രദേശിനെ തെക്കൻ ടിബറ്റ് എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്. ഇതിനു മറുപടിയുമായി ഇന്ത്യ രംഗത്തെത്തി. അരുണാചൽ ഇന്ത്യയുടെ അവിഭാജ്യഭാഗമാണെന്നും മറ്റു സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതുപോലെ തന്നെ ഇന്ത്യൻ നേതാക്കൾ അവിടവും സന്ദർശിക്കാറുണ്ടെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായിരുന്നുവെന്നും ഇനിയും അതങ്ങനെതന്നെ തുടരുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കിയിരുന്നു.

article-image

aeff

You might also like

Most Viewed