ഇന്ത്യന്‍ ദമ്പതികളും മകളും കാനഡയിൽ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു

ഇന്ത്യന്‍ ദമ്പതികളും മകളും കാനഡയിൽ വീട്ടിലുണ്ടായ തീപിടുത്തത്തിൽ കൊല്ലപ്പെട്ടു. സംശയാസ്പദമായ സാഹചര്യത്തിലാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. മാർച്ച് 7നാണ് തീപിടുത്തമുണ്ടായത്. തീ അണച്ച ശേഷം വീടിനുള്ളിൽ മനുഷ്യാവശിഷ്ടങ്ങൾ കണ്ടെത്തിയെങ്കിലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണം ആ സമയത്ത് കണ്ടെത്താനായില്ല. പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ മൂന്ന് കുടുംബാംഗങ്ങളുടേതാണെന്ന് തിരിച്ചറിഞ്ഞു. 51 കാരനായ രാജീവ് വാരികൂ, ഭാര്യ ശിൽപ(47) കോത, അവരുടെ മകൾ മഹെക് വാരികൂ(16) എന്നിവരാണ് കൊല്ലപ്പെട്ടത്. തീപിടുത്തതിൽ എല്ലാം കത്തി നശിച്ചതുകൊണ്ട് അപകട കാരണം ഇതുവരെ വ്യക്തമല്ല.
15 വർഷമായി ഈ കുടുംബം ഇവിടെയാണ് താമസിക്കുന്നതെന്നും അവർക്ക് എന്തെങ്കിലും പ്രശ്നമുള്ളതായി താന്‍ ശ്രദ്ധിച്ചിട്ടില്ലെന്നും അയൽവാസി പറഞ്ഞു. വലിയ സ്ഫോടന ശബ്ദം കേട്ടതായും, തീപിടിത്തം ഉണ്ടായതായി ഒരാൾ തന്നോട് പറഞ്ഞതായും അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
േ്ിേ്ി