വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; 50 പേർക്ക് പരിക്ക്

വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്ക്. ചിലിയൻ വിമാനക്കമ്പനിയായ ലതാം എയർലൈൻസിന്‍റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. സിഡ്നിയിൽനിന്നും ഓക്‌ലൻഡിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. യാത്രക്കാരിൽ ഒരാളുടെ നിലഗുരുതരമാണ്. 13 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവർക്ക് ഓക്‌ലൻഡ് വിമാനത്താവളത്തിൽ പ്രഥമശുശ്രൂഷ നൽകി.
ബോയിംഗ്‌വിമാനം പെട്ടെന്ന് താഴേക്കു പതിച്ചപ്പോഴുണ്ടായ ഉലച്ചിലിലാണ് യാത്രക്കാർക്കു പരിക്കേറ്റത്. ഈ സമയം യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിച്ചിട്ടുണ്ടായിരുന്നില്ല. വിമാനം ചിലിയിലെ സാന്‍റിയാഗോയിലേക്കുപോകേണ്ടതായിരുന്നു.
sdfs