പാരച്യൂട്ട് തകരാർ‍; ഗാസയിൽ‍ പാഴ്‌സൽ‍ വീണ് 5 മരണം


ഗാസയിൽ‍ അഭയാർ‍ത്ഥികൾ‍ക്ക് അവശ്യവസ്തുക്കൾ‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ‍ അഞ്ച് പേർ‍ മരിച്ചു. 10 പേർ‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. സാധനങ്ങൾ‍ എയർ‍ഡ്രോപ് ചെയ്തുവെങ്കിലും പാരച്യൂട്ട് പ്രവർ‍ത്തന രഹിതമായതിനെ തുടർ‍ന്ന് പാഴ്‌സൽ‍ അഭയാർ‍ത്ഥി ക്യാംപുകൾ‍ക്ക് മേൽ‍ പതിക്കുകയായിരുന്നു. അൽ‍−ഷാതി അഭയാർ‍ത്ഥി ക്യാംപിനു സമീപമുള്ള വീടുകളുടെ മേൽ‍ക്കൂരയിലാണ് പതിച്ചത്. റോക്കറ്റ് വീഴുന്ന പോലെയാണ് തോന്നിയതെന്ന് പ്രദേശവാസികൾ‍ പറയുന്നു.

ഇസ്രയേൽ‍− പലസ്തീന്‍ ഹമാസ് വിമതരുടെ ഏറ്റുമുട്ടലിൽ‍ ഏറ്റവും കൂടുതൽ‍ നാശനഷ്ടം നേരിട്ട പ്രദേശമാണ് അൽ‍−ഷാതി. പാരച്യൂട്ടിൽ‍ ഘടിപ്പിച്ചിരുന്ന തട്ട് ശരിയായി പ്രവർ‍ത്തിക്കുന്നതിന് കഴിയാതെ പോയതാണ് അപകടത്തിന് കാരണം. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും പ്രതീക്ഷിച്ചിരുന്ന കുട്ടികളും യുവാക്കളും അടക്കമുള്ളവരുടെ മേലാണ് ഈ പാഴ്‌സലുകൾ‍ പതിച്ചത്.

article-image

േ്ുനംു

You might also like

  • Bahrain Specialist Hospital
  • Bahrain Specialist Hospital
  • Straight Forward

Most Viewed