ഫലസ്തീൻ പ്രധാനമന്ത്രി രാജിവെച്ചു


ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയിൽ പ്രതിഷേധിച്ച് ഫലസ്തീൻ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ്  വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങൾ ഭരിക്കുന്ന തന്റെ സർക്കാർ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.    

“വെസ്റ്റ് ബാങ്കിലും ജറൂസലമിലെയും ഇസ്രായേലിന്റെ അഭൂതപൂർവമായ അക്രമണങ്ങളുടെ വർധനയും ഗസ്സ മുനമ്പിലെ യുദ്ധവും വംശഹത്യയും പട്ടിണിയും കണക്കിലെടുത്താണ് രാജി."−രാജിക്കത്ത് സമർപ്പിച്ച ഇഷ്തയ്യ സൂചിപ്പിച്ചു. ഈ വെല്ലുവിളികളെ അതിജീവിച്ച് തീരുമാനമെടുക്കാൻ കഴിവുള്ള പുതിയ സർക്കാർ രൂപീകരിക്കേണ്ട ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു. 

article-image

kgjkg

You might also like

Most Viewed