തടസം നീങ്ങി; സ്വീഡൻ നാറ്റോ അംഗത്വത്തിലേക്ക്


ഹംഗേറിയൻ പാർലമെന്‍റും അംഗീകാരം നൽകിയതോടെ സ്വീഡൻ നാറ്റോ അംഗത്വത്തിലേക്ക്. ഹംഗറി പാർലമെന്‍റിന്‍റെ അനുമതിയായിരുന്നു നാറ്റോ അംഗത്വത്തിന് സ്വീഡനു മുന്നിലുണ്ടായിരുന്ന ഒടുവിലത്തെ തടസം. തുർക്കിയും എതിർപ്പു പ്രകടിപ്പിച്ചിരുന്നെങ്കിലും അമേരിക്കയുടെ ഇടപെടലിൽ സ്വീഡന്‍റെ നാറ്റോ പ്രവേശനത്തിന് അംഗീകാരം നൽകുകയായിരുന്നു. എന്നാൽ, റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ സമ്മർദത്തെത്തുടർന്ന് ഹംഗറി തടസമായി നിൽക്കുകയായിരുന്നു. രണ്ടു വർഷമായി തുടർന്നുവന്ന നയതന്ത്ര ശ്രമങ്ങൾക്കൊടുവിലാണ് ഹംഗറി അയഞ്ഞതും ഇന്നലെ പാർലമെന്‍റിൽ വോട്ടെടുപ്പിലൂടെ സ്വീഡന്‍റെ ആവശ്യം അംഗീകരിക്കുകയും ചെയ്തത്.  

നീക്കങ്ങൾ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സ്വീഡിഷ് പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൻ കഴിഞ്ഞ വെള്ളിയാഴ്ച ബുഡാപെസ്റ്റിൽ എത്തുകയും ഹംഗേറിയൻ പ്രധാനമന്ത്രി വിക്‌ടർ ഒർബാനുമായി ചർച്ച നടത്തുകയും ചെയ്തു. അനുനയ നീക്കങ്ങളുടെ ഭാഗമായി ഹംഗറിക്ക് നാല് സ്വീഡിഷ് നിർമിത ഗ്രിപെൻ യുദ്ധവിമാനങ്ങൾ നൽകും. സ്വീഡൻകൂടി അംഗമാകുന്നതോടെ നാറ്റോയിലെ അംഗസംഖ്യ 32 ആകും. കഴിഞ്ഞ വർഷം ഫിൻലൻഡ് നാറ്റോയിലെ 31−ാമത്തെ അംഗമായിരുന്നു. ഒരു രാജ്യത്തെ അംഗമാക്കണമെങ്കിൽ എല്ലാ അംഗരാജ്യങ്ങളുടെയും അംഗീകാരം വേണ്ടതുണ്ട്.

article-image

jhgjgjh

You might also like

Most Viewed