ഗാസയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീ കൊളുത്തിയ അമേരിക്കൻ വ്യോമസേനാംഗം മരിച്ചു
ഗാസയിലെ കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് വാഷിങ്‌ടൺ ഡിസിയിലെ ഇസ്രയേൽ എംബസിക്ക് മുന്നിൽ സ്വയം തീ കൊളുത്തിയ അമേരിക്കൻ വ്യോമസേനാംഗം മരിച്ചു. ‘ഇനിയും വംശഹത്യക്ക് കൂട്ടുനിൽക്കാനാകില്ല’ എന്നുറക്കെ പറഞ്ഞ് ഞായറാഴ്ച തീ കൊളുത്തിയ ഇദ്ദേഹത്തെ ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്കകം മരിച്ചു.
സൈനികന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹം തന്റെ പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ചെയ്തു. വീഡിയോ പിന്നീട് അധികൃതർ നീക്കം ചെയ്തു. റാഫയിലേക്ക് സൈനികനീക്കമുണ്ടാകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ആവർത്തിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം. ഡിസംബറിൽ അറ്റ്‌ലാന്റയിലെ ഇസ്രയേൽ കോൺസുലേറ്റിന് പുറത്തും ഒരാൾ സ്വയം തീകൊളുത്തിയിരുന്നു. ഗാസയിലെ വംശഹത്യക്ക് കൂട്ടുനിൽക്കുന്ന അമേരിക്കൻ നിലപാടിനെതിരെ സാധാരണക്കാർക്കും സൈനികർക്കുമിടയിൽ അമർഷം ശക്തമാകുന്നെന്ന് വെളിവാക്കുന്നതാണ് ഈ സംഭവങ്ങൾ.
gjhgjg